യു.എ.യില്‍ താമസിക്കുന്നവര്‍ക്ക് ഐ.ഡി.പിയുടെ സൗജന്യ ഐഇഎല്‍ടിഎസ് പരിശീലനം

ദുബായ്: മൈഗ്രേഷനും വിദേശ പഠനവും ആഗ്രഹിക്കുന്നവര്‍ക്ക് ഐഡി.പി (ഇടപ്പ) ദുബായ് ഐഇഎല്‍ടിഎസ് (ഇഎല്‍ട്‌സ്) പരീക്ഷാ കേന്ദ്രം ഒരു മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. ബ്രിട്ടീഷ് ട്രെയിനര്‍ നയിക്കുന്ന ക്ളാസ്സുകള്‍ എല്ലാ ശനിയാഴ്ചകളിലുമാണ്. നാല് ആഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനം എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്നത്.

എക്‌സാം സെന്ററില്‍ തന്നെ ഫെമിലിയാരിറ്റി ടെസ്റ്റ് ചെയ്യാനാവുമെന്നതു തന്നെയാണ് പ്രധാന സവിശേഷത. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ലേര്‍ണിംഗ് മറ്റിരിയല്‍സും ലഭ്യമാണ്. ട്രെയിനിങ്ങും ഇവാലുവേഷനും IDP എക്‌സാം സെന്റര്‍ നേരിട്ടുതന്നെയാണ് നിരീക്ഷിക്കുന്നത്

സൗജന്യ പരിശീലനം ആഗ്രഹിക്കുന്നവര്‍ ചുവടെ നല്‍കിയിരിക്കുന്ന നമ്പറിലോ IDPയുടെ അഡ്രസ്സിലോ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍: 0504648155
അഡ്രസ്: IDP EXAM CENTER, # 5007, Rigga Business Center, Ibis Hotel Tower, Near Al Rigga Metro Station. Dubai