തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ സന്ദേശം. ചെന്നൈയിലെ എന്‍ഐഎ ഓഫീസിലാണ് അജ്ഞാത സന്ദേശം എത്തിയത്. സംഭവത്തില്‍ ചെന്നൈ പോലീസിന്റെ സൈബര്‍ക്രൈം വിഭാ?ഗം അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാത്രി 9.30 ഓടെയാണ് പുരസവാക്കത്തെ എന്‍ഐഎ ഓഫീസില്‍ അജ്ഞാത ഫോണ്‍കോള്‍ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോണ്‍കോള്‍ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഹിന്ദിയിലായിരുന്നു ഭീഷണി. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് മധ്യപ്രദേശില്‍ നിന്നാണെന്ന് വ്യക്തമായി. സംഭവത്തില്‍ അന്വേഷണം പുരോമിക്കുകയാണ്.