പാരിസില്‍ പഠനവും ജോലിയും പിന്നെ രണ്ടു വര്‍ഷം പോസ്റ്റ് സ്റ്റഡിവര്‍ക്കും: അപേക്ഷകള്‍ ക്ഷണിക്കുന്നു

കൊച്ചി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാടി വിളിച്ച്‌ ഫ്രാന്‍സ്. വിദേശ വിദ്യാഭ്യാസ രംഗത്ത് മികച്ച സാധ്യതകളാണ് യൂറോപ്പിലെ പ്രമുഖ രാജ്യമായ ഫ്രാന്‍സ് മുന്നോട്ടു വയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു അരക്കിട്ടുറപ്പിച്ച ഇന്‍ഡോ-ഫ്രഞ്ച് ഉഭയകക്ഷി കരാര്‍ വഴിയായി ഇതിനോടകം ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ഫ്രാന്‍സിലെത്തി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇംഗ്ലീഷില്‍ പഠിക്കാനും, പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്യാനും ഫ്രാന്‍സ് അവസരം നല്‍കുന്നുണ്ട്. പഠനശേഷം രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡിവര്‍ക്ക് പെര്‍മിറ്റ് നേടാനും സാധിക്കുന്നതാണ്. അതേസമയം ഇന്ത്യയില്‍ തിരിച്ചെത്തിയതിനുശേഷം ഫ്രഞ്ച് ഗ്രാഡുവേറ്റ് എന്ന നിലയില്‍ വീണ്ടും വിസയ്ക്ക് അപേക്ഷിക്കാനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നതാണ്.

ഭാരതത്തിന്റെ ദീര്‍ഘകാല സുഹൃത്തായ ഫ്രാന്‍സ് എന്ന മഹത്തായ രാജ്യം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ നല്കിയിട്ടുണ്ട്:
– ഫാസ്റ്റ് വിസ പ്രോസസ്സിംഗ്
– ഏറ്റവും കുറഞ്ഞ ഫീസ് & ഇംഗ്ലീഷില്‍ പഠനം
– പാര്‍ട്ട് ടൈം ജോബ് (ആഴ്ചയില്‍ 20ന് പകരം 25 മണിക്കൂര്‍) & 2 വര്‍ഷം സ്റ്റേബാക്
– ഫ്രാന്‍സില്‍ പിജി കഴിഞ്ഞു നാട്ടിലെത്തിയവര്‍ക്കു വീണ്ടും വിസയ്ക്ക് അപേക്ഷിക്കാനുള്ള സാധ്യത
– എല്ലാ സ്ട്രീമിലുള്ള ബാച്ലര്‍ പ്രോഗ്രാംസ്
– എക്‌സ്‌ക്ലൂസിവ് PG പ്രോഗ്രാം ഫോര്‍ ഐറ്റി, ടെക്‌നോളജി, എഞ്ചിനീറിങ് & സയന്‍സ്
– നഴ്സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, ഡെന്റിസ്റ്റ്മാര്‍ക്കുമുള്ള 100% ജോബ് ഓറിയന്റഡ് പ്രോഗ്രാംസ്

കൂടുതല്‍ വിവരങ്ങള്‍ ഡാന്യൂബ് കരിയേഴ്സിന്റെ കൗണ്‍സിലര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.

ഇമെയില്‍: info@danubecareers.com

ഫോണ്‍: 04842324433, 0484357 7501

വാട്ട്‌സ്ആപ്: +91 96330 32555

www.danubecareers.com