4 മാസത്തിനിടെ നാലാമത്തെ എന്‍കൗണ്ടര്‍ ബംഗാളില്‍; 12- വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊലപ്പെടുത്തി ബംഗാള്‍ പൊലീസ്. തിങ്കളാഴ്ച രാവിലെ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ പശ്ചിമ ബംഗാള്‍-ബീഹാര്‍ അതിര്‍ത്തിക്ക് സമീപത്താണ് സംഭവം. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന മെയ് മാസത്തിന് ശേഷം ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സംഭവമാണിത്.

ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയില്‍ നവംബര്‍ 3നാണ് 12 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായത്. സൈക്കിളില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി തിരികെ എത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം, കുലിക് നദിക്ക് സമീപമുള്ള വനമേഖലയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം നഗ്‌നമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. ദിലീപ് റോയിയെ പ്രതിയായി പ്രഖ്യാപിച്ചു. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. റോയ് ബീഹാറിലേക്ക് കടക്കാന്‍ ശ്രമിക്കവെ പുലര്‍ച്ചെ മൂന്നുമണിയോടെ പൊലീസ് സംഘം വളയുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തതായി ആരോപിക്കപ്പെടുന്നു.

‘തുടര്‍ന്ന് നടന്ന വെടിവെയ്പ്പില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും റായ്ഗഞ്ച് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു, അവിടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു,’ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

4 മാസത്തിനിടെ നാലാമത്തെ ഏറ്റുമുട്ടല്‍ ബിജെപി അധികാരമേറ്റശേഷം പശ്ചിമ ബംഗാളില്‍ ബലാത്സംഗ അല്ലെങ്കില്‍ കൊലപാതക കേസ് പ്രതി കൊല്ലപ്പെടുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. ജൂലൈ 8-ന്, 13 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രഭാസ് മൊണ്ടാലിനെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബരുയിപൂരില്‍ വെച്ച് വെടിവെച്ച് കൊന്നിരുന്നു. പൊലീസുകാരന്റെ ആയുധം പിടിച്ചെടുക്കാന്‍ ശ്രമിച്ച ഇയാളെ തിരിച്ചടിച്ചുള്ള വെടിവയ്പ്പില്‍ വധിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഒക്ടോബര്‍ 27-ന്, 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രഹ്ലാദ് ദാസ് (23) നോര്‍ത്ത് 24 പര്‍ഗാനാസിലെ ഗൈഘട്ടയില്‍ വെടിയേറ്റു മരിച്ചു. അര്‍ദ്ധരാത്രിക്ക് ശേഷം തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ ഇയാള്‍…

മുഖ്യമന്ത്രി പറഞ്ഞത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്ന കേസുകളില്‍ പൊലീസിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. ‘നിങ്ങള്‍ കൂട്ടബലാത്സംഗമോ ബലാത്സംഗമോ ചെയ്താല്‍, ആവശ്യമായത് പൊലീസ് ചെയ്യും. ഞങ്ങള്‍ അമ്മമാരെയും സഹോദരിമാരെയും മക്കളെയും ആരാധിക്കുന്നു. അവരെ ഉപദ്രവിക്കുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് കാണാം,’ ഒരു റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു, താന്‍ കൂടുതലൊന്നും പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇതൊരു ചെറിയ സംഭവം, പ്രണയബന്ധം, പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്നൊക്കെയാണ് മുന്‍ മുഖ്യമന്ത്രി പറയാറുണ്ടായിരുന്നത്, അവര്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടില്ലേ? എന്നാല്‍, ഒരാളെപ്പോലും ഞാന്‍ വെറുതെ വിടില്ല’ മുഖ്യമന്ത്രി വ്യക്തമാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്തെ ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റുമുട്ടലുകള്‍ ആശങ്ക ഉയര്‍ത്തുന്നു – ബലാത്സംഗ-കൊലപാതക പ്രതിക്കെതിരായ പൊലീസ് നടപടിയെ പ്രാദേശികവാസികള്‍ പിന്തുണച്ചപ്പോള്‍, ഇത്തരം കൊലപാതകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഏറ്റുമുട്ടല്‍ വീണ്ടും വഴിവെച്ചു. ‘ആത്മരക്ഷാര്‍ത്ഥം പൊലീസ് വെടിയുതിര്‍ക്കുന്നത് നിയമപരമായി അനുവദനീയമാണ്. എന്നിരുന്നാലും, ഈ സംഭവവും ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണം. സ്ത്രീകള്‍ക്കെതിരെ കുറ്റം ചെയ്യുന്നവര്‍, ഇത്രയും ചെറിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊല്ലുന്നവര്‍…’

ഏറ്റുമുട്ടലുകള്‍ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.