ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ചു. മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് പിന്‍വലിച്ചത്.

യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവിനെതിരെ കെജിഎംഒഎ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ജീവനക്കാര്‍ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ നടത്താന്‍ പാടില്ലെന്നും യുട്യൂബ് ചാനല്‍ ഉണ്ടാകരുതെന്നുമായിരുന്നുമായിരുന്നു ഈ മാസം 13ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.