ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ സെഡിഗി സാബര്‍ കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹമ്മദ് റെസ സെഡിഗി സാബര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ മാദ്ധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളാണ് മുഹമ്മദ് റെസ സെഡിഗി സാബര്‍. ആണവ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുഹമ്മദ് റെസയെ ലക്ഷ്യം വച്ച് കൊണ്ടാണ് ഇസ്രായേല്‍ ഇവിടെ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഗിലാന്‍ പ്രവിശ്യയിലെ അഷ്റഫിയേയിലുള്ള കുടുംബ വീട്ടില്‍ വെച്ചാണ് ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതെന്ന് ഇറാനിയന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേല്‍ രഹസ്യന്വേഷണ ഏജന്‍സിയായ മൊസാദ് നേരിട്ടായിരുന്നു ഓപ്പറേഷന്‍ നേതൃത്വം നല്‍കിയതെന്നാണ് വിവരം.

ഇറാനിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (SPND) ഭാഗമായ ഷാഹിദ് കരിമി ഗ്രൂപ്പിന്റെ തലവനാണ് മുഹമ്മദ് റെസ. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (IRGC) ഭാ?ഗമായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറി വകുപ്പ് മുഹമ്മദ് റെസയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.