കൊച്ചിയില്‍ വനിതകളെ കത്തികാട്ടി വിവസ്ത്രരാക്കി വന്‍ കവര്‍ച്ച
കൊച്ചിയില്‍ വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍, അസം സ്വദേശികളെ ഭീഷണിപ്പെടുത്തി വന്‍ കവര്‍ച്ച. നാലു ലക്ഷത്തോളം രൂപയും 1.80 ലക്ഷം രൂപയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്നതായാണ് റിപ്പോര്‍ട്ട്.
വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ അഞ്ചംഗം സംഘം, സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും വിവസ്ത്രരാക്കുകയും ചെയ്തതായും പരാതിയുണ്ട്. ഹോട്ടല്‍ ജീവനക്കാരായ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരായിരുന്നു വാടകവീട്ടില്‍ ഉണ്ടായിരുന്നത്.
താമസക്കാര്‍ക്ക് കവര്‍ച്ചക്കാരുമായി നേരത്തേ പരിചയം ഉണ്ടായിരുന്നുവെന്നാണ് വിവരം. സാമ്പത്തിക തര്‍ക്കമാണോ കവര്‍ച്ചയ്ക്ക് പിന്നിലൊന്നത് അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.







