കൊള്ളലാഭം വിളിച്ചുപറഞ്ഞ പച്ചക്കറി കച്ചവടക്കാരന്റെ മരണത്തില്‍ ദുരൂഹത എന്ന് വാര്‍ത്തകള്‍

image-1fവമ്പന്‍ മാഫിയകളാണ് നമ്മുടെ നാട്ടിലെ പച്ചക്കറി വിലകള്‍ ഉയര്‍ത്തുവാന്‍ കാരണമെന്ന് പരസ്യമായി ലോകത്തിനെ അറിയിച്ച കച്ചവടക്കാരന്റെ മരണത്തില്‍ ദുരൂഹത എന്ന് വാര്‍ത്തകള്‍. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പനക്കാരനായ നൗഷാദ് അഹ്മദ് ആണ് തിരുനെല്‍വേലിയില്‍ വെച്ചുള്ള വാഹന  അപകടത്തില്‍ മരിച്ചത്. കൊള്ളലാഭത്തിലാണ് ചന്തയിലെ കച്ചവടക്കാര്‍ പച്ചക്കറി വില്‍ക്കുന്നതെന്നും ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്ന തന്നെ അവര്‍  ഭീഷണിപ്പെടുത്തുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള നൌഷാദിന്റെ വീഡിയോ വൈറല്‍ ആയിരുന്നു. അതിനു പിന്നാലെയാണ് വാഹനാപകടത്തില്‍ നൌഷാദ് കൊല്ലപ്പെടുന്നത്. കായംകുളം മാർക്കറ്റിലെ കൊള്ളയ്‌ക്കെതിരെ പ്രതികരിചാണ്  നൗഷാദ് അഹമ്മദ് താരമായത്. തന്റെ കച്ചവടത്തിൽ കൊള്ളലാഭമൊന്നും വേണ്ടെന്നാണു നൗഷാദിന്റെ പക്ഷം. എന്നാൽ, കുറഞ്ഞ വിലയ്ക്കു കച്ചവടം നടത്തുന്നതു മറ്റു കച്ചവടക്കാർക്കു സഹിക്കുമോ? ഈ ചോദ്യത്തിന് ഉത്തരവുമായി ഫെയ്‌സ് ബുക്കിൽ ഇട്ട ലൈവ് വീഡിയോ വൻ ഹിറ്റായിരുന്നു. കുറഞ്ഞ വിലയ്ക്കു പഴവർഗങ്ങളും പച്ചക്കറികളും മറ്റും വിൽക്കുന്ന തനിക്കെതിരെ മറ്റു കച്ചവടക്കാർ പൊലീസിൽ പരാതി നൽകിയിരിക്കുയാണ് എന്നാണ് തന്റെ വീഡിയോയിലൂടെ നൌഷാദ്   ലോകത്തിനോടു പറഞ്ഞത്. 14718711_6586679 അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വിൽക്കുന്നവരാണു തനിക്കെതിരായി നടപടിക്കു പൊലീസിനെ സമീപിച്ചിരിക്കുന്നത്. എന്തു വന്നാലും തോറ്റു കൊടുക്കാൻ ഒരുക്കമല്ലെന്നു നൗഷാദ് വ്യക്തമാക്കി നൗഷാദ് എടുത്ത ലൈവ് വീഡിയോ കണ്ടത് പതിനൊന്ന് ലക്ഷം പേരാണ്. കഴുത്തറപ്പന്മാർ എന്ന തലക്കെട്ടിൽ വിഡിയോ വന്നതോടെ കേസ് പോലും പൊലീസിന് ഉപേക്ഷിക്കേണ്ടി വന്നു. കെ എ നൗഷാദ് ആൻഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ കായംകുളത്തുകാരൻ. വില കുറച്ചു വിറ്റാലും തനിക്കു ലാഭം കിട്ടുന്നുണ്ട്. കൊള്ളലാഭം തനിക്കു വേണ്ട. എല്ലാം ഒറ്റയ്ക്കു തിന്നണമെന്ന വാശിയുള്ള ചില കച്ചവടക്കാരാണു തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വിലകുറച്ചു പഴവർഗങ്ങളും പച്ചക്കറിയും വിൽക്കുന്ന നൗഷാദിനെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതൽ സ്ഥലങ്ങളിൽ കച്ചവടം തുടങ്ങണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൊള്ളലാഭം കൊയ്തു നാട്ടാരെ പിഴിയുന്ന മറ്റു കച്ചവടക്കാർക്ക് ഒരു പാഠമാകട്ടെ നൗഷാദെന്നും സോഷ്യൽ മീഡിയ വിലയിരുത്തി. ഇതോടെ കായംകുളം ചന്തയിൽ ശത്രുക്കളും കൂടി. ഇതിനിടെയാണ് ദുരൂഹമായി നൗഷാദിന്റെ വാഹനാപകടത്തിലെ മരണ വാത്ത എത്തുന്നത്.നൗഷാദ് സഞ്ചരിച്ച കാര്‍ തിരുനെല്‍വേലിയില്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയും രംഗത്ത് വന്നുകഴിഞ്ഞു. കച്ചവടക്കാരന്‍ എന്നതിലുപരി ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് നൌഷാദ്. പത്തനാപുരം ഗാന്ധി ഭവനും ചില അനാഥാലയങ്ങളിലുമെല്ലാം ഓറഞ്ചും ആപ്പിളുമായി അന്തേവാസികളുടെ വേദന സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു നൗഷാദ്.