ബര്‍മുഡ ത്രികോണത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി ശാസ്ത്രലോകം
പ്യൂട്ടോറിക്ക : കടല്‍ യാത്രികരുടെ പേടിസ്വപ്നവും , ശാസ്ത്രത്തിനു ഇതുവരെ പിടി കൊടുക്കാത്തതുമായ കുപ്രസിദ്ധമായ ബര്‍മുഡ ത്രികോണത്തിന്‍റെ രഹസ്യം ചുരുളഴിയുന്നു. എണ്ണിയാല്‍ തീരാത്ത വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവയെ ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ അപ്രതീക്ഷമാക്കിയ ഇതിനെ അറ്റ്ലാന്‍റിക്കിന്‍റെ ശവപ്പറമ്പ് എന്നാണ് വിശേഷിപ്പിക്കുന്നത് തന്നെ. വടക്കേ അമേരിക്കയുടെ ഫ്ളോറിഡാ തീരത്തുനിന്ന് തെക്ക് ക്യൂബ, പ്യൂട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മധ്യത്തിലാണ് ഈ ട്രയാംഗിള്‍ സ്ഥിതിചെയ്യുന്നത്. അമേരിക്ക, യൂറോപ്, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ മിക്ക കപ്പല്‍ യാത്രകളും വ്യോമസഞ്ചാരങ്ങളും ബര്‍മുഡയിലൂടെയാണ്. ഓരോ തവണയും ഇതുവഴി യാത്രചെയ്ത വിമാനങ്ങളും കപ്പലുകളും അപകടത്തില്‍പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ ഏറെയുണ്ടായെങ്കിലും നൂറ്റാണ്ടുകളായി ഉത്തരംകിട്ടാത്ത സമസ്യയായിയിരുന്നു ബര്‍മുഡ ത്രികോണം. അന്യഗ്രഹജീവികളുടെ ഭൂമിയിലെ വാസസ്ഥലം , കടലിനടിയിലെ അത്ഭുതപ്രതിഭാസം എന്നിങ്ങനെ കഥകള്‍ പലതായിരുന്നു.എന്നാല്‍ ഇപ്പോളിതാ ശാസ്ത്രം തന്നെ ഇതിന്‍റെ ഉത്തരം നല്‍കുകയാണ്.
ഏയര്‍ബോംബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് കപ്പലുകളുടെയും, വിമാനങ്ങളുടെ അന്ത്യം കുറിക്കുന്നത് എന്നാണ് വിശദീകരണം. 170 എംപിഎച്ച് വേഗതയുള്ള കാറ്റാണ് ഈ മേഖങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുന്നത്. ഇത് കപ്പലുകളെയും ചെറുവിമാനങ്ങളെയും കടലില്‍ മുക്കുവാന്‍ പര്യപ്തമെന്ന് ശാസ്ത്രലോകം പറയുന്നു. ഹെക്സഗണല്‍ രൂപത്തിലാണ് ഈ മേഘങ്ങള്‍ എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഈ മേഘങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ വളരെ ഭീകരമാണെന്നാണ് കാലാവസ്ഥ നിരീക്ഷകന്‍ റാന്‍റി സെര്‍വേണി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറയുന്നു. ഇത്തരത്തിലുള്ള മേഘങ്ങള്‍ ഏയര്‍ബോംബ് ഉണ്ടാക്കാന്‍ പ്രാപ്തമാണെന്നും. ഇവകൂടുതലായി ബര്‍മുഡ് ത്രികോണത്തിന് അടുത്ത് കാണുന്നതായി ഇവര്‍ പറയുന്നു.ഈ മേഘങ്ങള്‍ മൂടുന്നതോടെ ഹാരിക്കെയ്ന്‍ രീതിയിലുള്ള ചുഴലിക്കാറ്റ് ഉണ്ടാകുന്നു. ഇത് കപ്പലുകളെയും വിമാനങ്ങളെയും തകര്‍ക്കുന്നു. എന്നിരുന്നാലും ഇവിടെ അപ്രത്യക്ഷമായ വിമാനങ്ങളും കപ്പലുകളും കണ്ടെത്താത്ത കാലത്തോളം ഇതൊരു സമസ്യയായിത്തനെ നിലനില്‍ക്കും.