ഇന്ത്യന്‍ തിരിച്ചടി 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ ആക്രമണത്തില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാക് അതിര്‍ത്തി രക്ഷാ സേന പാകിസ്താനി പ്രണ്ടിയര്‍ ഫോഴ്‌സിലെ രണ്ട് സൈനികരേയും 13 പാക് റേഞ്ചേഴ്‌സിനേയും വധിച്ചതായാണ് ബിഎസ്എഫ് അറിയിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെ തുടര്‍ന്നാണ് ശക്തമായ പ്രത്യാക്രമണം ഇന്ത്യ നടത്തിയത്. രജോരി, സാംബ, ആര്‍എസ് പുര, സചേത്ഗഡ് തുടങ്ങിയ മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറായി വെടിവെപ്പ് തുടരുകയാണ്. പാക് വെടിവെപ്പില്‍ ഇന്നലെ ഒരു ബിഎസ്എഫ് സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ പാകിസ്താന്റെ ഭാഗത്തുനിന്ന് ആറു തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാകിസ്താന്‍ നടത്തിയ വെടി നിര്‍ത്തല്‍ ലംഘനങ്ങളില്‍ അഞ്ച് ഇന്ത്യക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അതില്‍ നാല് പേരും സുരക്ഷാ ജീവനക്കാരാണ്. 34 പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 21 ന് അതിര്‍ത്തിയിലുണ്ടായ വെടിവപ്പില്‍ ഏഴ് പാകിസ്താന് റേഞ്ചര്‍മാരെയാണ് ബിഎസ്എഫ് കൊന്നൊടുക്കിയത്. ഒരു ഭീകരനും വധിക്കപ്പെട്ടു. കത്വയിലെ ഹിരാനഗര്‍ സെക്ടറില്‍ ആയിരുന്നു ഇത്. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്.