പുതിയ അമേരിക്കന്‍ പ്രസിഡനടിന്റെ പ്രതിവര്‍ഷ ശമ്പളം ഒരു ഡോളര്‍

trump-ap-llffജനുവരിയില്‍ സ്ഥാനമെല്‍ക്കുവാന്‍ പോകുന്ന അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയ ഡൊണൾഡ് ട്രംപിന്‍റെ പ്രതിവര്‍ഷ ശമ്പളമാണ് വര്‍ഷത്തില്‍ ഒരു ഡോളര്‍. ട്രംപ് തന്നെയാണ്  വർഷത്തിൽ ശമ്പളമായി  താന്‍ ഒരു  യു.എസ് ഡോളറാണ്  മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന്   വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ശമ്പളം എത്രയാണെന്ന് തനിക്ക് അറിയില്ല. എന്നാല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഡോളറെങ്കിലും ശമ്പളമായി കൈപറ്റേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഒരു ഡോളര്‍ മാത്രം ശമ്പളമായി കൈപറ്റുമെന്നും ട്രംപ് അറിയിച്ചു. നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പല കാര്യങ്ങളും ജനങ്ങൾക്കു വേണ്ടി നടപ്പാക്കേണ്ടതുണ്ട്. നികുതികൾ കുറക്കുക, ഹെൽത്ത് കെയർ പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യാനുണ്ട്. അതിനാൽ നീണ്ട ഇടവേളകൾ എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ നാല് ലക്ഷം യു.എസ് ഡോളറാണ് അമേരിക്കൻ പ്രസിഡൻറിന് വാർഷിക ശമ്പളമായി ലഭിക്കുക.