രാജ്യത്തെ ജ്വല്ലറികളില്‍ വ്യാപകറെയ്ഡ് ; കൊച്ചിയിലെ 15 ജ്വല്ലറികകള്‍ക്കെതിരെ അന്വേഷണം

gold_1447009fqwdന്യൂഡൽഹി :  രാജ്യത്തെ  ജ്വല്ലറികളിൽ വ്യാപകമായ കസ്റ്റംസ് പരിശോധന. 500,1000 രൂപ നോട്ട് പിൻവലിച്ച ദിവസം ജ്വല്ലറികളിൽ വന്‍തോതില്‍   സ്വർണ വിൽപന നടന്നെന്ന വിവരത്തെത്തുടർന്നാണ് കസ്റ്റംസ് പരിശോധന. സംസ്ഥാനത്തും വിവിധ ജ്വല്ലറികളിൽ അന്വേഷണം നടക്കുകയാണ്.  നിരോധനം പ്രാബല്യത്തിൽ വന്ന ദിവസം 30 കിലോവരെ സ്വർണം വിൽപന നടന്നതായാണ് വിവരം. ജ്വല്ലറികളിലെ സ്വർണത്തിന്റെ അളവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.  വന്‍തോതില്‍ കച്ചവടം നടത്തിയ കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി. വില്‍പന സംബന്ധിച്ച് കസ്റ്റംസ് ഇന്നലെ കൊച്ചിയിലെ എല്ലാ ജ്വല്ലറികളിലും പരിശോധന നടത്തിയിരുന്നു. ഇതില്‍ 15 ജ്വല്ലറികളില്‍ അനധികൃത വില്‍പന നടന്നതായി  കണ്ടെത്തിയിരുന്നു അതാണ്‌ അന്വേഷണത്തിന് കാരണമായത്. കണക്കില്‍ പെടാത്ത സ്വര്‍ണം വില്‍പന നടത്തിയതായും കള്ളപ്പണ ഇടപാടിന് സ്വര്‍ണ വില്‍പന ഉപയോഗപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. കോടികളുടെ കള്ളപ്പണം  ഇങ്ങനെ സ്വര്‍ണം വാങ്ങാന്‍ ഉപയോഗിച്ചതായാണ് വിവരം.