തിങ്കളാഴ്ച കേരളത്തില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച എൽ.ഡി.എഫ് ഹർത്താൽ. സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിചാണ് തിങ്കളാഴ്ച ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുവാന്‍ തീരുമാനമായത്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിെൻറ മുന്നോടിയായി 27 ന് വൈകുന്നേരം പ്രാദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു. നോട്ട് പിന്‍വലിച്ചതിെൻറ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രധാനമ്രന്തിയെ കാണാന്‍ സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു കൂടിയാണ് ഹർത്താൽ. ആശുപത്രി, പാല്‍, പത്രം വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങളൊരുക്കാതെയും കടുത്ത നിയരന്തണങ്ങളിലൂടെയും ജനജീവിതം ദുരിതത്തലാക്കിയിരിക്കുകയാണ്. നോട്ട് പിന്‍വലിക്കലിെൻറ മറവില്‍ കേരള ത്തിെൻറ സമ്പദ്ഘടനയിലും സാധാരണക്കാരുടെ ജീവിതത്തിലും നിര്‍ണായകസ്വാധീനമുള്ള സഹകരണമേഖലയെ പാടേ തകര്‍ക്കാനും ശ്രമിക്കുന്നു. അസാധുനോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും സഹകരണസ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. കേരള ത്തിെൻറ ജീവനാഡിയായ സഹകരണമേഖലയെകടന്നാക്രമിക്കുകയാണ് കേന്ദ്രം.