സോഷ്യല്‍ മീഡിയയില്‍ താരമായി ഈ അച്ഛനും മകളും
മകള്‍ക്ക് സ്കൂളില്‍ നിന്നും ലഭിച്ച സമ്മാനത്തിന്റെ സന്തോഷം ഫേസ്ബുക്ക് വഴി പങ്കുവെച്ച അച്ഛനും മകളും സോഷ്യല്‍ മീഡിയയില്‍ താരമായി. തിരുവല്ല സ്വദേശി സാജന്‍ കുമാര്‍ ആണ് തന്‍റെ മകള്‍ക്ക് സ്കൂളില്‍നിന്നും സമ്മാനം കിട്ടി എന്ന പേരില്‍ ഫോട്ടോസ് എടുത്ത് തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സാജനെ പോലും ഞെട്ടിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ദിവസങ്ങള്‍ കൊണ്ട് ഫോട്ടോസിനു ആറായിരത്തില്‍ ഏറെ ഷെയറും , അന്‍പതിനായിരത്തില്‍ കൂടുതല്‍ ലൈക്കുകളും ഇതുവരെ ലഭിച്ചുകഴിഞ്ഞു. കൂടാതെ പതിനായിരം കമന്‍റുകളും . സോഷ്യല്‍ മീഡിയ നല്‍കിയ സ്നേഹത്തിനു സാജന്‍ നന്ദി പറയുന്നു. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന മാതാപിതാക്കള്‍ ആണ് സാജനും ഭാര്യയും എന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. എന്താണ് ഈ ഫോട്ടോകളില്‍ ഉള്ളത് എന്ന് കേട്ടാല്‍ ഒരച്ഛന്റെയും അമ്മയുടെയും മകളോടുള്ള യഥാര്‍ഥ സ്നേഹവും. സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതില്‍ കുറവുകള്‍ ഒരു അതിരല്ല എന്ന്‍ ഇക്കാലത്തെ പല മാതാപിതാക്കള്‍ക്കും ഉള്ള ഒരു സന്ദേശവും കൂടിയാണ് ഈ ചിത്രങ്ങള്‍.