മന്ത്രിയുടെ ശബ്ദം അനുകരിച്ച് ഒരു മിമിക്രിക്കാരന്‍ പണി കൊടുത്തത് 28 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

mimicryhhhസേലം : ജനങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു കലാരൂപമാണ്‌ മിമിക്രി. അതുപോലെ അതിലെ കലാകാരന്മാരെയും ഏവര്‍ക്കും പ്രിയമാണ്. സാധാരണക്കാര്‍ക്ക് ഇല്ലാത്ത ചില കഴിവുകള്‍ ഇവര്‍ക്ക് ഉണ്ട്. മറ്റുള്ളവരുടെ രൂപവും, ഭാവവും ശബ്ദവും അനുകരിക്കുവാന്‍ ഇവര്‍ക്ക് പെട്ടന്നു തന്നെ സാധിക്കും. എന്നാല്‍ ജനങ്ങളെ രസിപ്പിക്കാന്‍ മാത്രമല്ല പണി കൊടുക്കുവാനും ഈ മിമിക്രിക്കാരുടെ കഴിവുകള്‍ കൊണ്ട് സാധിക്കും എന്നതാണ് സത്യം.മലയാളത്തില്‍ മുന്‍പിറങ്ങിയ ചില ചിത്രങ്ങളില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് തമിഴ്നാട്ടില്‍ ഉണ്ടായത്. മന്ത്രിയുടെ ശബ്ദം ഫോണിലൂടെ അനുകരിച്ച് ഒരു മിമിക്രിക്കാരന്‍ സ്ഥലം മാറ്റിയത്  വൈദ്യുതി വകുപ്പിലെ 28 ജീവനക്കാരെ .വൈദ്യുതി മന്ത്രിപി തങ്കമണിയുടെ ശബ്ദം ഉപയോഗിച്ച് തെര്‍മ്മല്‍ പവര്‍ യൂണിറ്റിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ ഡിണ്ടിഗല്‍ സ്വദേശി സവാരി മുത്തു അറസ്റ്റിലായി. ഒരു മാസം മുന്പ് വൈദ്യുതി മന്ത്രി തെര്‍മ്മല്‍ യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് അസിസ്റ്റന്റ് എഞ്ജിനീയര്‍ ജയകുമാറിനെ പവര്‍ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ കല്‍ക്കരി വിഭാഗത്തേക്ക് ആവശ്യപ്പെടുകയായരുന്നു. ഈ നിര്‍ദേശം യൂണിറ്റ് നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ കല്‍ക്കരി വിഭാഗത്തില്‍ ജയകുമാറിന് ഡ്യൂട്ടി ശരിയായി ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലാകുകയും ചെയ്തു. സസ്‌പെന്‍ഷന്‍ നീക്കാന്‍ ജയകുമാറിനെ കണ്ടപ്പോഴാണ് മന്ത്രി ഫോണ്‍ ചെയ്തിരുന്നില്ലെന്ന വ്യക്തമായത്. താന്‍ തെര്‍മ്മല്‍ പ്ലാന്റിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍വിളി പോലും ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ഫോണ്‍ ചെയ്തില്ലെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ മെട്ടൂര്‍ പോലീസിനെ സമീപിക്കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഖോള്‍ ഡീറ്റെയില്‍സ് എടുത്ത് പരിശോധിച്ചതോടെ അന്വേഷമം സവാരി മുത്തുപവിലേക്ക് തിരിയുകയായിരുന്നു. അന്വേഷണത്തില്‍ ഒരു മാസത്തിനിടെ ഇയാള്‍ 28 പേരെ ട്രാന്‍സ്ഫര്‍ ചെയ്യിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.