500,2000 മാത്രമല്ല ; പുതിയ 20,50 നോട്ടുകളും വരുന്നു

rs-50-rs-20_650x4 മുംബൈ: നോട്ട് നിരോധനത്തിന് പിന്നാലെയുള്ള നോട്ട് പ്രതിസന്ധിയ്ക്കിടെ പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. എന്നാല്‍ പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. നോട്ട് നിരോധനം മൂലം രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമെന്നോണമാണ് റിസര്‍വ്വ് ബാങ്കിന്റെ നീക്കം. നേരിയ മാറ്റങ്ങള്‍ മാത്രമാവും പുതിയ നോട്ടുകള്‍ക്ക് ഉണ്ടാവുകയെന്ന് ആര്‍.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കൂടുതല്‍ സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന നോട്ടിലെ നമ്പര്‍ പാനലുകളില്‍ എല്‍ എന്ന അക്ഷരം ഉള്‍പ്പെടുത്തിയായിരിക്കും പുതിയ നോട്ട് പുറത്തിറക്കുക. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് 20, 50 രൂപ നോട്ടുകള്‍ പുതിയതായി പുറത്തിറക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ 100, 50 രൂപ നോട്ടുകളും അസാധുവാക്കുമെന്ന് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.