അമ്മയെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍

 ayalalithaa-heart- തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒന്ന് കാണുവാന്‍ ചെന്നൈ രാജാജി ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍. അമ്മയുടെ തിരിച്ചുവരവും പ്രതീക്ഷിച്ചിരുന്ന ലക്ഷക്കണക്കിനുപേരെ നിരാശരാക്കിയാണ് ജയലളിത മരണത്തിന് കീഴടങ്ങിയത്. 75 ദിവസങ്ങളോളം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ മരണവുമായി പോരാടിയ അവര്‍ അവസാനം മരണത്തിനു കീഴടങ്ങി. വൈകീട്ട് നാലുവരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാം. ശേഷം സംസ്കാര ചടങ്ങുകൾ മെറീന ബീച്ചിൽ നടക്കും. എം.ജി.ആർ സ്മാരകത്തോട് ചേർന്ന് തന്നെയാകും ജയലളിതക്കും ചിതയൊരുക്കുക. അതേസമയം തിരക്ക് വര്‍ദ്ധിച്ചതു കാരണം പൊതുജനങ്ങളെ ഇപ്പോള്‍ ഹാളിലേയ്ക്ക് കടത്തിവിടുന്നില്ല എന്നും പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും വാര്‍ത്തകള്‍ ഉണ്ട്. സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍
രാഷ്ട്രപത്രി പ്രണബ് കുമാർ മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചെന്നൈയിലെത്തും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം രാജ്യത്തെ വിവിധ തുറകളിലുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രസർക്കാറിനു വേണ്ടി കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, പൊൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. കേരളത്തിൽ നിന്ന് ഗവർണർ പി. സദാശിവത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ഗവർണറെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരാണ് പങ്കെടുക്കുക. മരണത്തോട് അനുബന്ധിച്ച് കേരളത്തില്‍ ഇന്ന് പൊതുഅവധിയാണ്.