ദേശിയഗാന വിവാദം ; കമല്‍ രാജ്യംവിട്ടു പോകണം എന്ന് ബി ജെ പി

കൊച്ചി : ദേശിയ ഗാന വിവാദത്തില്‍ മലയാള സിനിമാ സംവിധായകന്‍ കമല്‍ രാജ്യംവിട്ടു പോകണം എന്ന് ബി ജെ പി. ബി.ജെ.പി  സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് ദേശീയ മാനകങ്ങളെ അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടു പോകുന്നതാണ് നല്ലെതന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാണു കമല്‍ എന്നും മോദിയെ നരഭോജിയെന്നു വിളിച്ചതു മാത്രമാണു കമലില്‍ പിണറായി കാണുന്ന യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ചെഗുവേരയെ ആരാധിക്കുന്നതു കൊണ്ടാണ് ഡി വൈ എഫ് ഐ കേരളത്തില്‍ പ്രാകൃതമായ കൊലപാതകങ്ങള്‍ നടത്തുന്നത് എന്നും. നാരായണ ഗുരുവിന്റേയും വിവേകാനന്ദന്റേയും ചിത്രങ്ങള്‍ക്കരികില്‍ നിന്ന് ചെ ഗുവേരയുടെ ചിത്രങ്ങള്‍ ഡി വൈ എഫ് ഐ  നീക്കം ചെയ്യണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.