ആയിരം രൂപയ്ക്ക് 4ജി ഫോണുമായി ഞെട്ടിക്കാന്‍ വീണ്ടും അംബാനിയും റിലൈന്‍സും
ഇന്ത്യയിലെ ടെലികോം രംഗം വെട്ടിപ്പിടിക്കുവാന്‍ തന്നെയാണ് അംബാനിയുടെ തീരുമാനം. ജിയോ എന്ന ഭൂതത്തിനെ കുപ്പിയില്‍ നിന്നും ഇറക്കിവിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ അംബാനി ഇപ്പോളിതാ ആയിരം രൂപയ്ക്ക് 4ജി ഫോണുമായി വീണ്ടും എത്തുന്നു. എഫ് എം മാത്രമുള്ള സാധാരണ ഫോണുകള്‍ക്ക് തന്നെ പല കമ്പനികളും ആയിരവും അതില്‍ കൂടുതലും കാശ് വാങ്ങുന്ന സമയമാണ് ആയിരം രൂപയ്ക്ക് നൂതന വോള്‍ട്ടീ ഫിച്ചര്‍ ഫോണുകള്‍ വിപണിയിലിറാക്കാനാണ് റിലയന്‍സ് ജിയോയുടെ നീക്കം. സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ടുവരുന്ന ഫ്രണ്ട് ഫേസിങ് ക്യാമറ ഉള്‍പ്പടുത്തിയാണ് ജിയോ ഫീച്ചര്‍ഫോണുകള്‍ എത്തുക. മാത്രമല്ല ജിയോയുടെ മറ്റ് ചില സേവനങ്ങളും ഇതില്‍ ഉണ്ടാകും. അതേസമയം സ്മാര്‍ട്ട് ഫോണുകളില്‍ മാത്രം ഉള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഫീച്ചര്‍ഫോണ്‍ വിപണിയില്‍ എത്തുന്നതോടെ ആളുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നത് കുറയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. സൗജന്യ വോയിസ് കോള്‍ വാഗ്ദാനമാണ് ജിയോ നല്‍കുന്നത്. ടെലികോം താരീഫ് നിരക്കുകളില്‍ വന്‍കുറവ് വരാന്‍ കാരണമാകുന്ന നീക്കമാണ് ജിയോയുടേതെന്ന് വിലയിരുത്തപ്പെടുന്നു. 999 രൂപ മുതല്‍ 1500 രൂപ വരെ വിലവരുന്ന വോള്‍ട്ടീ ഫീച്ചര്‍ ഫോണുകളാണ് വരുംമാസങ്ങളില്‍ റിലയന്‍സ് ജിയോ വിപണിയില്‍ ഇറക്കാന്‍ പോകുന്നത്.