വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഖത്തര്‍ പ്രൊവിന്‍സിന് തുടക്കം


ദോഹ: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്‌ള്യു.എം.എഫ്) അറേബ്യന്‍ ഗള്‍ഫിലെ ഖത്തറില്‍ പുതിയ പ്രൊവിന്‍സ് നിലവില്‍ വന്നു. ഗള്‍ഫ് മലയാളികളെ ആഗോള മലയാളി സമൂഹവുമായിട്ടു നേരിട്ട് ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ഡബ്‌ള്യു.എം.എഫ് ജനുവരി 13ന് രാജ്യ തലസ്ഥാനമായ ദോഹയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഔദ്യോഗിക ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഷാലിമാര്‍ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍ഡിനേറ്റര്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ബിജു മാത്യൂസ് രക്ഷാധികാരിയായി ചുമതലയേറ്റു. മാളിയേക്കല്‍ സത്താര്‍ (പ്രസിഡന്റ്), നിസാമുദീന്‍, ജേക്കബ് തോമസ് (വൈസ് പ്രസിഡന്റുമാര്‍), ജയകൃഷ്ണന്‍ (സെക്രട്ടറി), ഷുക്കൂര്‍ ഉസ്മാന്‍, അബ്ദുല്‍ സമദ് (ജോയിന്റ് സെക്രട്ടറിമാര്‍), ശരത് കുമാര്‍ (ട്രഷറര്‍), ഷമീര്‍ റഹീം (ഹ്യൂമാനിറ്റി കോര്‍ഡിനേറ്റര്‍) എന്നിവരെയും നിയോഗിച്ചു. കമ്മിറ്റി ഐകകണ്‌ഠ്യേന പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു. ഹാരിസ് കുറ്റ്യാടി പബ്ലിക് റിലേഷന്‍സ് ചുമതല വഹിക്കും. മീഡിയ കോര്‍ഡിനേറ്റര്‍ ജലാല്‍ പതിയൂര്‍.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ശരത് ബാബു കരുനാഗപ്പള്ളി, മുഹമ്മദ് അലി മലപ്പുറം, സാലിഹുദീന്‍ എറണാകുളം, അഹമ്മദ് ബാംഗ്ലൂര്‍, സലിംഷാ തിരുവനന്തപുരം, അനസ് കോട്ടയം, അജി കായംകുളം, സിയാദ് കായംകുളം, സിയാം തിരുവല്ല, ഷായിമോന്‍ കൊച്ചി, അമീര്‍ കായംകുളം സേദിക്പാഷ കായംകുളം എന്നിവരെയും തിരഞ്ഞെടുത്തു. പൊതുയോഗത്തില്‍ കോര്‍ഡിനേറ്റര്‍ സത്താര്‍ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കുകയും, ആഗോളമായി വിവിധ രാജ്യങ്ങളില്‍ സംഘടന ആരംഭിച്ചിരിക്കുന്ന പ്രൊവിന്‍സുകളെപ്പറ്റി ലഘുവിവരണവും നല്‍കി.

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.

രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. 40 രാജ്യങ്ങളില്‍ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുവരുന്നു. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.