മാവേലിക്കര അസോസിയേഷന്‍ ഗാര്‍ഹിക സുരക്ഷ സെമിനാര്‍ സംഘടിപ്പിക്കുന്നു


കുവൈറ്റ്: മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് ഇന്ത്യന്‍ റിപ്പബ്ലിക്ക്ദിനത്തോട് അനുബന്ധിച്ചു ഗാര്‍ഹിക സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. സുരക്ഷാ എന്‍ജിനീയര്‍ ആയ ശ്രീ വാസുദേവ മേനോന്‍ നയിക്കുന്നതും എല്ലാവര്‍ക്കും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിഷയവുമായ ഗാര്‍ഹിക സുരക്ഷയെക്കുറിച്ചുള്ള സെമിനാര്‍ ജനുവരി 27 ന് അബ്ബാസിയ പ്രവാസി ആഡിറ്റോറിയത്തില്‍ വെച്ച് വൈകുന്നേരം 6 മണി മുതല്‍ നടത്തുന്നതാണ്. അതോടൊപ്പം കുവൈറ്റിലെ മുന്‍നിര ഓര്‍ക്കസ്ട്ര ഗ്രൂപ്പായ കുവൈറ്റ് മെലഡീസിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ആയത്തിലേക്ക് എല്ലാമലയാളികളും കുടുംബസ്വമേധം എത്തി സെമിനാര്‍ പ്രയോജനപ്പടുത്തുകയും ഗാനമേളയും ആസ്വദിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു