ജിഷ വധം : രഹസ്യ വിചാരണക്ക്​ ഉത്തരവ്

കൊച്ചി :  ജിഷ വധക്കേസിൽ രഹസ്യ വിചാരണക്ക്​ കോടതി ഉത്തരവ്. ​എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​കോടതിയാണ് കേസില്‍ രഹസ്യ വിചാരണയ്ക്ക് ഉത്തരവിട്ടത്​. വിചാരണ നടപടികൾ തുടങ്ങുന്നതിനു മുന്നോടിയായി കേസ്​ പരിഗണിച്ചപ്പോഴാണ്​ രഹസ്യ വിചാരണക്ക്​ തുരുമാനിച്ചത്​. രഹസ്യ വിചാരണക്കെതിരെ പ്രതിഭാഗം ഉന്നയിച്ച എതിർപ്പ്​ കോടതി അനുവദിച്ചില്ല.ഏപ്രിൽ അഞ്ചുവരെയാണ്​ ഒന്നാംഘട്ട വിചാരണ. ഒന്നാം ഘട്ടത്തിൽ 21 സാക്ഷികളെയാണ്​ വിസ്​തരിക്കുക. കേസിലെ ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെ ഇന്ന്​ വിസ്​തരിക്കും. ജിഷയുടെ അമ്മയും രണ്ടാം സാക്ഷിയുമായ രാജേശ്വരിയുടെ വിസ്​താരം നാളെയാണ്​.നിയമ വിദ്യാർഥിനിയായ ജിഷ 2016 ഏപ്രിൽ 28നാണ്​ പീഡനത്തിനിരയായി പെരുമ്പാവൂരിലെ വീട്ടിൽ കൊല്ല​െപ്പട്ട നിലയിൽ കാണപ്പെടുന്നത്​. കേസിൽ അന്യസംസ്​ഥാനക്കാരനായ അമീറുൽ ഇസ്​ലാമാണ്​ അറസ്​റ്റിലായത്​.സംഭവദിവസം കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി രാത്രി ഏട്ട് മണിയോടെ തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുന്നത്. ദീർഘനാളത്തെ അന്വേഷണത്തിന്​ ഒടുവിലാണ്​ കൊലപാതകിയെ പൊലീസ്​ പിടികൂടുന്നത്​.  വന്‍ കോളിളക്കം ഉണ്ടാക്കിയ കേസില്‍ പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമാണ് ക്രൂരമായ കൊലപാതക വിവരം ലോകം അറിയുന്നത്.  പോലീസിന്റെ നിഷ്ക്രിയത്വം യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുവാന്‍ കാരണമായി എന്നാണ് പരക്കെയുള്ള ആക്ഷേപം.