അവനെ ശരിക്കും തല്ലണമായിരുന്നു എന്ന് പ്രയാഗാ മാര്‍ട്ടിന്‍ ; ആരോടാ പ്രയാഗാ മാര്‍ട്ടിന് ഇത്ര കലിപ്പ് ?
യുവനടി പ്രയാഗാ മാര്‍ട്ടിനും സിനിമാ മേക്അപ്പ് മാന്‍ റഹീം കൊടുങ്ങല്ലൂരും ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് വഴക്കായ വാര്‍ത്ത മാധ്യമങ്ങളിലൂടെ നാം ഏവരും അറിഞ്ഞ ഒന്നാണ്.സംഭവത്തിനെ പറ്റി ഒരു കലാസംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് കാര്യം ലോകം അറിയുന്നത്. എന്നാല്‍ അന്ന് നടന്ന സംഭവത്തില്‍ മേക്ക് അപ്പ് മാനെ ശരിക്കും തല്ലേണ്ടതായിരുന്നു എന്നാണു പ്രയാഗ ഇപ്പോള്‍ പറയുന്നത്. സംഭവത്തിനു ശേഷം പലരും പ്രയാഗയെ കുറ്റം പറഞ്ഞും, ട്രോള്‍ ചെയ്തും രംഗത്തെത്തി. ഇതൊക്കെ കാണുമ്പോള്‍ ശരിയ്ക്കും അയാളെ തല്ലാന്‍ കഴിയാത്തതില്‍ വിഷമമുണ്ട് എന്നാണു പ്രയാഗ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വച്ച് പുലര്‍ച്ചെ 4.30 നാണ് പി ടി കുഞ്ഞു മുഹമ്മദ് സംവിധാനംചെയ്യുന്ന വിശ്വാസ പൂര്‍വ്വം മന്‍സ്സൂര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇതെല്ലാം സംഭവിച്ചത്. കഥാപാത്രത്തിന് മേക്കപ്പ് ആവശ്യമില്ലാത്തതിനാല്‍ പ്രയാഗ തന്നെയാണത്രെ ടച്ച് അപ്പ് ചെയ്യാറുള്ളത്. എന്നാല്‍ അന്ന് മുഖത്ത് അല്‍പം ഡള്‍നെസ്സ് വേണം എന്ന് സംവിധായകന്‍ പറഞ്ഞപ്പോഴാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റഹീം കൊടുങ്ങല്ലൂരിന്റെ സഹായം തേടിയത്. മേക്ക് ഇടാന്‍ ഇരുന്ന തന്നോട് കാരണമില്ലാതെ റഹീം ദേഷ്യപ്പെടുകയാണെന്നാണ് പ്രയാഗ പറയുന്നത്. നീ ആരാണെന്നാണ് നിന്റെ വിചാരം എന്നൊക്കെ ചോദിച്ച്, ഒരു പെണ്‍കുട്ടിയോട് പറയാന്‍ പാടില്ലാത്ത ഭാഷയിലാണ് അയാള്‍ സംസാരിച്ചത്. അതിന് സംവിധായകന്‍ സാക്ഷിയായിരുന്നത്രെ. ഷൂട്ടിങിന് തടസ്സം വരുത്തേണ്ട എന്ന് കരുതി അപ്പോള്‍ പ്രയാഗ പ്രതികരിച്ചില്ല. പിന്നീട് അമ്മയോട് പറഞ്ഞപ്പോള്‍, അമ്മ പ്രയാഗയെയും കൂട്ടി റഹീമിനോട് കാര്യം തിരക്കി. അപ്പോള്‍ മേക്കപ്പ്മാന്‍ അമ്മയോടും മോശമായി പെരുമാറിയത്രെ.അമ്മയോട് സംസാരിച്ചപ്പോള്‍ പ്രയാഗ മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് വിരല്‍ ചൂണ്ടി സംസാരിച്ചു. അതോടെ തന്റെ കൈ പിടിച്ച് റഹീം ഉപദ്രവിച്ചു എന്നാണ് പ്രയാഗ പറഞ്ഞത്. പിന്നീട് സെറ്റിലുള്ള രണ്ട് പേര്‍ വന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ മാറ്റി. പ്രയാഗ താരസംഘടനയില്‍ പരാതി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കും എന്നായപ്പോള്‍ റഹീം തന്നോട് പരസ്യമായി മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചു എന്നും പ്രയാഗ പറയുന്നു. ഞാന്‍ നിയമപരമായി പോകുമെന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്കെതിരെ പ്രതിരോധിക്കാനാണ് അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് സോഷ്യല്‍ മീഡിയവഴി എനിക്കെതിരെ പോസ്റ്റുകള്‍ ഇട്ടത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാത്ത ആര്‍ട്ട് ഡയറക്ടര്‍ ഞാന്‍ മേക്കപ്പ്മാനെ മര്‍ദ്ദിച്ചു എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കാലാ സംവിധായകനെതിരെയും പ്രയാഗ കേസ് കൊടുക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ താരസംഘടന പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.