മാലാഖമാരെ സൗദി അറേബ്യ വിളിക്കുന്നു; ബി.എസ്.സി, ജി.എന്‍.എം നഴ്സുമാരുടെ നിരവധി ഒഴിവുകള്‍: റിക്രൂട്ട്മെന്റ് നോര്‍ക്ക വഴി
തിരുവനന്തപുരം: നഴ്സുമാരെ സൗദിയില്‍ കാത്തിരിക്കുന്നത് നിരവധി തൊഴില്‍ അവസരങ്ങള്‍. സൗദി അറേബ്യയിലെ ടിപ്പിക്കല്‍ മെഡിക്കല്‍ കോംപ്ലക്സ്, ഡ്യൂറാറ്റ് അല്‍നമോത്താജി കോംപ്ലക്സ്, ഡെന്റല്‍ ആന്‍ഡ് ഡെര്‍മറ്റോളജി ക്ലിനിക്ക് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. നോര്‍ക റൂട്സ് വഴി വനിതകളെ സ്റ്റാഫ് നഴ്സ് തസ്തികയിലാണ് നിയമിക്കുന്നത്.
നിലവില്‍ ബി.എസ്.സി നഴ്സുമാരുടെ 30 ഒഴിവുകളുണ്ട്. ജി.എന്‍.എം നഴ്സുമാരുടെ മൂന്നും ഒഴിവുകളുണ്ട്. നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള 20 – 35 മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിവരങ്ങള്‍ http://demo.norkaroots.net/recruitment_2015.aspx വെബ് സൈറ്റിലും 1800 425 3939 ടോള്‍ ഫ്രീ നമ്പറിലും ലഭ്യമാണ്.