യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സിന് തുടക്കം
മലയാളികളുടെ പറുദീസയായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍( UAE)വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സിന് തുടക്കം
ഇന്ത്യ, ഗള്‍ഫ്, യൂറോപ്പ്, അമേരിക്കയുള്‍പ്പടെ അന്‍പതോളം രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചും മുപ്പതോളം രാജ്യങ്ങളില്‍ യൂണിറ്റും രൂപീകരിച്ചും കഴിഞ്ഞ ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ശ്കതമായ സാന്നിധ്യം അറിയിച്ചു കൊണ്ട് ജിസിസി രാജ്യങ്ങളില്‍ യൂണിറ്റ് രൂപീകരണം പുരോഗമിക്കുന്നു.
എണ്ണ നിക്ഷേപത്തിന്റെ കണ്ടെത്തല്‍ ത്വരീതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ച UAE ലെ റാസല്‍ ഖൈമയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കുളത്തൂര്‍ അനിലിന്റെ നേതൃത്തത്തില്‍ WMF ന്റെ ആദ്യ യൂണിറ്റ് നിലവില്‍ വന്നു ശ്രി. നരസിംഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രി. കുളത്തൂര്‍ അനില്‍ wmf ന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിചപ്പെയുത്തികൊണ്ട് സംസാരിച്ചു
കോണ്‍ഫ്രന്‍സ് കോളിലൂടെ ആദ്യ യൂണിറ്റിന് ആശംസകള്‍ അറിയിക്കുകയും വരും ദിവസങ്ങളില്‍ UAE യിലെ മറ്റു എമിറേറ്റ്‌സിലും wmf ന്റെ യൂണിറ്റുകള്‍ രൂപീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജിസിസി കോഡിനേറ്റര്‍ അഡ്വ. അലവിക്കുട്ടി അറിയിച്ചു