കോപ്പിയടി വിവാദത്തില്‍ കുടുങ്ങി ചേതന്‍ ഭഗതും ; തന്‍റെ കഥ മോഷ്ട്ടിച്ചു എന്ന ആരോപണവുമായി യുവതി രംഗത്ത്

മുംബൈ : കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ എഴുത്തുകാരില്‍ ഒന്നാം നിരയില്‍ എത്തിയ ഒരാളാണ് ചേതന്‍ ഭഗത്. തന്റെ നോവലുകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് ചേതന്‍ നേടി എടുത്തത്. ചേതന്റെ പല നോവലുകളും പിന്നീട് സിനിമകള്‍ ആയി വമ്പന്‍ വിജയങ്ങളും നേടിക്കഴിഞ്ഞു. ത്രീ ഇടിയറ്റസ് ഉദാഹരണം.

എന്നാലിപ്പോള്‍ ചേതന്‍ തന്റെ കഥ മോഷ്ട്ടിച്ചു എന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് അന്‍വിത ബാജ്‌പേയി എന്ന എഴുത്തുകാരി. ചേതന്റെ പുതിയ നോവല്‍ ആയ വണ്‍ ഇന്ത്യന്‍ ഗേള്‍ മോഷണമാണെന്നാണ് ഇവര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ പുസ്തകമായ ലൈഫ് ഓഡ്‌സ്, ആന്‍ഡ് എന്‍ഡ്‌സ് എന്ന പുസ്തകത്തില്‍ നിന്നുമുള്ള ഡ്രോയിങ് പാരലല്‍സ് എന്ന കഥയുടെ മോഷണമാണ് ചേതന്‍ ഭഗതിന്റെ കൃതി എന്നാണ് ആരോപണം. കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ കോപ്പിയിടിച്ചിട്ടുണ്ടെന്നും അന്‍വിത ആരോപിക്കുന്നു. 2014ലെ ബംഗളൂരു ലിറ്ററി ഫെസ്റ്റിവലിന് ചേതന്‍ഭഗത് വന്നപ്പോള്‍ സമ്മാനമായി തന്റെ പുസ്തകം നല്‍കിയിരുന്നതായും അന്‍വിത പറഞ്ഞു. ഇതിനെ തുടര്‍ന്ന്! വണ്‍ ഇന്‍ഡ്യന്‍ ഗേള്‍ എന്ന ചേതന്റെ പുസ്തകം വില്‍ക്കാന്‍ പാടില്ലെന്ന് ബംഗളൂരു കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി അന്‍വിത ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കി.