സെന്‍കുമാര്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെനിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സെന്‍കുമാറിന്റെ ഡിജിപി പദവി പരമാവധി വൈകിപ്പിക്കുക എന്നത് മാത്രമാണ് ഇതിന് പിന്നില്‍. വിധി നടപ്പാക്കുന്നതിനു പകരം അത് എങ്ങനെ മറികടക്കാം എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനു പോലും നീതി തേടി അലയേണ്ട സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളതെന്നും കുമ്മനം പറഞ്ഞു.
കോടതിയില്‍ പരാജയപ്പെട്ട അഭിഭാഷകനോട് തന്നെ അതേ കേസിന്റെ തുടര്‍ നടത്തിപ്പിനെപ്പറ്റി നിയമോപദേശം തേടുന്ന ലോകത്തിലെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.