സിനിമകളെ വെല്ലുന്ന തരത്തില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം ജീവനും കൈയ്യില്‍ പിടിച്ച് യാത്രക്കാര്‍ (വീഡിയോ)

സിനിമകളില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന വാഹനങ്ങളുടെ മത്സരയോട്ടം നേരില്‍ക്കണ്ട് അന്തംവിട്ടു ഇരിക്കുകയാണ് ജനങ്ങള്‍. നാട്ടില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത് സ്വകാര്യ ബസ്സുകളും ലോറികളുമാണ് എന്നത് ഏവര്‍ക്കും അറിയാവുന്ന ഒന്നാണ്. അമിതവേഗത തന്നെയാണ് ഈ അപകടങ്ങള്‍ക്ക് മുഖ്യ കാരണവും. അത്തരത്തില്‍ ഉള്ള ഒരു വീഡിയോയാണ് ഇവിടെ. വിശ്വസിച്ചു വണ്ടിയില്‍ കയറുന്ന യാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന രണ്ടു ഡ്രൈവര്‍മാര്‍ ജയിക്കുവാന്‍ വേണ്ടി കാണിച്ച സാഹസം കാരണം പാതി ജീവന്‍ പോയത് ബസ്സില്‍ ഉള്ളവര്‍ക്കും വഴിയെ പോയ യാത്രക്കാര്‍ക്കും. കഴിഞ്ഞ ശനിയാഴ്ച കോയമ്പത്തൂര്‍ –പൊള്ളാച്ചി ഹൈവേയിലാണ് അപകടകരമാം വിധം രണ്ട് സ്വകാര്യ ബസുകള്‍ മത്സരയോട്ടം നടത്തിയത്. എതിര്‍വശത്ത് നിന്ന് വാഹനങ്ങള്‍ വരുന്നതിനിടെ മറ്റൊരു ബസിനെ മറികടക്കുന്നതിനായി റോഡ് സുരക്ഷ നിയമങ്ങള്‍ ലംഘിച്ച് അറ്റകുറ്റപ്പണി നടക്കുന്ന മറ്റൊരു പാതയിലേക്ക് ഡ്രൈവര്‍ ബസ് ഓടിച്ച് കയറ്റുന്നതാണ് വിഡിയോയിലുള്ളത്. ബസിന്റെ പിറകിലൂടെ പോയ ബൈക്ക് യാത്രികനാണ് ബസുകളുടെ മരണപ്പാച്ചില്‍ കാമറയില്‍ പകര്‍ത്തിയത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ്  ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിഡിയോ പൊള്ളാച്ചി സബ് കളക്ടര്‍ ഗായത്രി കൃഷ്ണന്റെ ശ്രദ്ധയില്‍ പെടുകയും ബസ് ഉടമകളുടെ യോഗം വിളിച്ച് കര്‍ശന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.