വെറും മൂന്നു മിനിട്ട്… റെയില്‍പാത നിര്‍മ്മാണത്തിന് അംഗീകാരം

വെറും മൂന്നുമിനിട്ടു കൊണ്ട് പുതിയ റെയില്‍വേ ലൈന്‍ പദ്ധതിയ്ക്ക് അംഗീകാരം. കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഒഡീഷയില്‍ പുതിയ റെയില്‍വേ ലൈന്‍ എന്ന പദ്ധതി അംഗീകരിക്കാന്‍ വെറും മൂന്നു മിനിട്ടുകൊണ്ട് നിര്‍ദേശം കൊടുത്തത്.

ചുവപ്പു നാടകളില്‍ കുടുങ്ങി നിരവധി വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുമ്പോഴാണ് റെക്കോര്‍ഡ് വേഗത്തില്‍ ഒരു പദ്ധതിക്ക് അംഗീകാരം നല്‍കി റെയില്‍വെ മന്ത്രി സുരേഷ് പ്രഭു വാര്‍ത്തകളില്‍ നിറയുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വെള്ളിയാഴ്ച രാത്രി 10.05നാണ് ടൂറിസം പ്രോത്‌സാഹിപ്പിക്കുന്നതിനായി റെയില്‍വേ ലൈന്‍ കൊണ്ടുവരുന്ന പദ്ധതിയെ കുറിച്ച് നവീന്‍ പട്‌നായിക് ട്വീറ്റ് ചെയ്തത്. പദ്ധതിക്ക് പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്നും ട്വീറ്റില്‍ പറഞ്ഞു.