ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ സംഭരണ അഴിമതി: മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷം തടവും 52 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം:ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ സംഭരണ അഴിമതിക്കേസില്‍ പ്രതികളായ ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍മാരായ ഡോ. ഷൈലജ, ഡോ. വി.കെ. രാജന്‍ എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 52 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വാക്‌സിന്‍ സംഭരണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിലൊടുവിലാണ് വിധി.തിരുവനന്തപുരം ജില്ലയ്ക്കായി തയാറാക്കിയ വാക്‌സിന്‍ ഇന്റന്റില്‍ വെട്ടിത്തിരുത്തലുകള്‍ വരുത്തി, അനാവശ്യമായി വാക്‌സിന്‍ വാങ്ങിക്കൂട്ടുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സിന്‍ ഉപയോഗിക്കാന്‍ തയാറാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കും എന്നു ഭീഷണിപ്പെടുത്തിയാണു ഇവര്‍ വാക്‌സിന്‍ കമ്പനികളെ അതിരുവിട്ടു സഹായിച്ചത്.

സ്‌റ്റോറിലെ നാല് ഉദ്യോഗസ്ഥര്‍ക്കും മറ്റു ചില ഉന്നതര്‍ക്കും ഇതിലെ പങ്കു വ്യക്തമായിരുന്നു.2002 അവസാനമാണു ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ സംഭരണത്തില്‍ കണ്ടെത്തിയ അഴിമതിയില്‍ ഇവര്‍ കുടുങ്ങിയത്.