മന്‍കി ബാത് നിര്‍ത്തൂ.. ഗണ്‍ കി ബാത് തൂടങ്ങൂ.. മോദിയോട് ശിവസേന

മുംബൈ: കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ വികൃതമാക്കിയ സംഭവത്തില്‍ മോദിക്കെതിരെ ശിവസേന. ‘മന്‍ കി ബാത്ത്’ അവസാനിപ്പിച്ച് നരേന്ദ്രമോദി പാകിസ്താനെതിരെ ‘ഗണ്‍ കി ബാത്ത്’ നടത്തണമെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. കശ്മീര്‍ കത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.

പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈനികര്‍ നിയന്ത്രണരേഖ കടന്നെത്തി വികൃതമാക്കിയ സംഭവം ചൂണ്ടിക്കാട്ടി ആയിരുന്നു ഉദ്ധവിന്റെ പരാമര്‍ശം. നരേന്ദ്രമോദി തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല രാജ്യസുരക്ഷയും ശ്രദ്ധിക്കണമെന്ന ശിവസേനാ നേതാവും മഹാരാഷ്ട്രാ മന്ത്രിയുമായ രാംദാസ് കദം പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ആയിരുന്നു ഉദ്ധവ് താക്കറെയുടെ വിമര്‍ശനം.