സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കുമ്മനം; വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും ഒരുക്കം

തിരുവനന്തപുരം: പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ടു സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തുന്നതെന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോ സംബന്ധിച്ച് തനിക്ക് ഉറപ്പുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വ്യാജ വീഡിയോ എന്ന ആരോപണം നടത്തുന്നവര്‍ പൊലീസ് അന്വേഷണം നടത്തട്ടെ. വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും താന്‍ തയാറാണെന്ന് കുമ്മനം പറഞ്ഞു.

ബിജുവിന്റെ യാത്രസംബന്ധിച്ച് അറിയാമായിരുന്നത് പൊലീസിന് മാത്രമായിരുന്നുവെന്നും എങ്ങനെ ഇത് പുറത്തു പോയെന്ന് അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

നേരത്തെ, കുമ്മനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വ്യാജ വീഡിയോ ആണെന്നും ഇത് എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കുമ്മനത്തിനെതിരേ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.