ഒരു അത്യപൂര്‍വ സൗഹൃദം: ഒറ്റക്കയ്യുള്ള കുട്ടിക്ക് മൂന്നുകാലുകളുള്ള പൂച്ച കൂട്ട്
കാലിഫോര്‍ണിയയിലെ ഓറഞ്ചു കൗണ്ടിയിലെ അതിമനോഹരമായ പ്രാവശ്യയാണ് ട്രാഡോക്കോ കന്യോന്‍. മുപ്പത്തിരണ്ടായിരം ജന സംഖ്യയുള്ള ഇവിടുത്തുകാര്‍ക്കു എല്ലാപേര്‍ക്കും ഒരുപോലെ നേരിട്ടറിയാവുന്നവരായിരിക്കുകയ്യാണ് രണ്ടു വയസുകാരി സ്‌കാര്‍ലറ്റ് റ്റിപ്റ്റനും അവളുടെ പൂച്ചക്കുട്ടി ഹോളിയും.
രണ്ടുപേര്‍ക്കും ഉണ്ടൊരു സവിശേഷത. സ്‌കാര്‍ലെറ്റിന് ഒരു കൈ മാത്രമേയുള്ളുവെങ്കില്‍ അവളുടെ പൂച്ചക്ക് മൂന്നു കാലുകളേയുള്ളു. രണ്ടുപേരും അംഗവൈകല്യം ഉള്ളവര്‍.
അത്യന്തം ഗുരുതരമായ ഒരു തരം അര്‍ബുദ രോഗവും ആയിട്ടായിരുന്നു സ്‌കാര്‍ലെറ്റ് ജനിച്ചത്. ഇടതു കൈ മുറിച്ചുമാറ്റിയാലേ ജീവന്റെ തുടിപ്പ് ആ കുരുന്നില്‍ നില നില്‍ക്കൂ എന്നറിഞ്ഞതോടെ മാതാപിതാക്കള്‍ വേദനയോടെ അതിനു സമ്മതിച്ചു. പത്താം മാസത്തില്‍ ആ കുഞ്ഞി കൈ മുറിച്ചുമാറ്റിയെങ്കിലും, ഒരു വയസിനു മൂത്ത അവളുടെ ചേച്ചിയോടൊപ്പം അവള്‍ ഒരു ശലഭത്തെപ്പോലെ അവിടെ പാറിപ്പറന്നു നടന്നു. ഇതിനിടയിലാണ് ഒരു കാലു മുറിച്ചുമാറ്റിയ ഒരു പൂച്ചക്കുട്ടിയെ ദത്തെടുക്കുവാന്‍ ആരെങ്കിലും ഉണ്ടോ എന്ന പരസ്യം ലോക്കല്‍ മുനിസിപ്പാലിറ്റിയില്‍നിന്നു സ്‌കാര്‍ലറ്റിന്റെ മാതാവ് സിമോനെക്കു കിട്ടുന്നത് ഒന്നും ആലോചിക്കാതെ അവര്‍ നേരെ കുടുംബത്തോടൊപ്പം പോയി മൂന്നുമാസം പ്രായമുള്ള ആ പൂച്ചക്കുട്ടിയെ കൂട്ടിക്കൊണ്ടു വന്നു.
ആദ്യംകണ്ടപ്പോഴേ സ്‌കാര്‍ലെറ്റും ഹോളിയും വിട്ടുപിരിയാന്‍ കഴിയാത്തവരാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞു. അവരുടെ ദുര്‍വിധി പരസ്പ്പരം കണ്ടറിഞ്ഞതുപോലെ അന്നുമുതല്‍ അവര്‍ ഇരുവരും ഇണ പിരിയാത്തവരുമായി. ചുരുക്കത്തില്‍ സ്‌കാര്‍ലെറ്റിന്റെ നഷ്ട്ടപ്പെട്ട കൈ ഹോളിയും, പൂച്ചക്കുട്ടിയുടെ കാലു സ്‌കാര്‍ലെറ്റും ആയതുപോലെ അവരൊന്നായി. ഊണിലും ഉറക്കത്തിലും ഒക്കെ ഒന്നിച്ചു. സ്‌കാര്‍ലെറ്റിന്റെ കുട്ടിക്കിടക്കു അരികില്‍ത്തന്നെയാണ് ഹോളിയുടെ പൂച്ചവീടും. ദിവസം മുഴുവന്‍ ഇവര്‍ ഒന്നിച്ചു ഓടി നടക്കുന്നതുകാണാന്‍ ചുറ്റുവട്ടത്തെ ഉള്ളവര്‍ ഓക്കെയെത്തിയപ്പോള്‍ എ ബി സി ന്യൂസ് ചാനലിന്റെ പ്രത്യക പരിപാടിയിലൂടെ ഇന്നലെമുതല്‍ അവര്‍ ലോകമറിയുന്നവരുമായി.
ഈ പോസ്റ്റിലൂടെ ഇന്നുമുതല്‍ നമ്മള്‍ മലയാളികളും.