കൊല്ലത്തെ നടുക്കിയ ക്രൂരത : കുരുന്നുകളെ ഹാര്‍പിക്ക് ഒഴിച്ച വെള്ളത്തില്‍ മുക്കി കൊന്നു പിതാവ് ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം കാവനാടിന് സമീപം അരവിളയില്‍ മക്കളെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചു. അരവിള പള്ളിക്ക് സമീപം പുളിവിള കിഴക്കേതില്‍ അനില്‍ (38) ആണ് തന്റെ മക്കളായ ആദര്‍ശ്(5), ദര്‍ശന്‍(രണ്ട്) എന്നിവരെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം അടുക്കളയില്‍ തൂങ്ങി മരിച്ചത്.
അനിലിന്റെ ഭാര്യ സാലിയ രാവിലെ 7 മണിയോടെ പള്ളിയില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. ബക്കറ്റില്‍ ഹാര്‍പ്പിക് ഒഴിച്ച് വെള്ളവുമായി മിക്സ് ചെയ്ത ശേഷം ഇതിലാണ് കുട്ടികളെ മുക്കിയത്. എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.