കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ പൂട്ടി
കൊച്ചി: മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്നു കൊച്ചിയില്‍ ഒബ്‌റോണ്‍ മാള്‍ കോര്‍പറേഷന്‍ അധികൃതര്‍ മുദ്ര വച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അഗ്‌നിബാധയെ തുടര്‍ന്ന് മാളില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട സമുച്ചയത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ മാള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോര്‍പറേഷന്‍ മാള്‍ അധികൃതര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും മാള്‍ പ്രവര്‍ത്തനം തുടര്‍ന്നതാണ് അടച്ചുപൂട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട ഹൈക്കോടതി സംഭവത്തെക്കുറിച്ചു കോര്‍പറേഷനില്‍ നിന്ന് വിശദീകരണം തേടി. ഒടുവില്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിക്കുകയായിരുന്നു.