മാസപ്പിറവി കണ്ടു കേരളത്തില്‍ റമളാന് ആരംഭം

കോഴിക്കോട്: കോഴിക്കേട് കാപ്പട് മാസ പിറവി കണ്ട വിവരം ലഭിച്ചതിനാൽ നാളെ ( 27/05/2017 ശനി ) റമളാൻ ഒന്ന് ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും‍ കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ,കോഴിക്കോട്,മലപ്പുറം,വയനാട്,
കണ്ണൂർ,തൃശൂർ ജില്ലകളുടെ സംയുക്ത ഖാളിമാരായ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ,കൻസുൽ ഉലമ ഹംസ മുസ്‌ലിയാർ ചിത്താരി, എൻ അലി മുസ്‌ലിയാർ കുമരംപുത്തൂർ,സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ തുടങ്ങിയവർ പ്രഖ്യാപിച്ചു