നോമ്പുകാലത്ത് മലപ്പുറത്തെ ഹോട്ടലുകള്‍ തുറക്കാറില്ലേ?…സംഘപരിവാര്‍ പ്രചരണം പൊളിച്ചടുക്കി യുവാവിന്റെ ഫേസ്ബുക്ക് ലൈവ് (വീഡിയോ)
നോമ്പുകാലം മലപ്പുറത്തെത്തിയില്‍ ഭക്ഷണം കിട്ടില്ലെന്നു വിലപിക്കുന്നവര്‍ക്കു മുന്നില്‍ തുറന്നടിച്ച് മുഹമ്മദ് ജല്‍ജസ്. മലപ്പുറത്ത് ഹോട്ടലുകളൊന്നും തുറക്കാറില്ലെന്ന സംഘപരിവാര്‍ പ്രചാരണത്തെ തെളിവ് സഹിതം പൊളിച്ചടുക്കുകയാണ് മലപ്പുറത്തുകാരന്റെ ഫേസ്ബുക്ക് ലൈവ്.
വേങ്ങരയിലെ കുളപ്പുറ സ്വദേശി ജല്‍ജസാണ് മലപ്പുറത്തിനെതിരെ പ്രചരണം നടത്തുന്ന സംഘപരിവാറുകാര്‍ക്കെതിരെ വീഡിയോ സഹിതം രംഗത്തെത്തിയിരിക്കുന്നത്.കോഴിക്കോട് തൃശൂര്‍ ഹൈവേയില്‍ കുളപ്പുറം ജംഗ്ഷന്‍ മുതലുള്ള 600 മീറ്റര്‍ ദൂരം ബൈക്കില്‍ സഞ്ചരിച്ചാണ് ജല്‍ജസ് മലപ്പുറത്ത് നേമ്പുകാലത്ത് ഹോട്ടല്‍ ഇല്ലെന്ന സംഘപരിവാറുകാരുടെ വാദം പൊളിക്കുന്നത്.
തുറന്നിരിക്കുന്ന ഏഴ് ഹോട്ടലുകളാണ് ജല്‍ജസ് അറന്നൂറ് മീറ്റര്‍ യാത്രക്കിടയില്‍ കാണിച്ചു തരുന്നത്. തിരൂരിലെ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ മലപ്പുറത്തെ മുസ്ലിംകളെ ഒന്നാകെ അപമാനിക്കാനാണ് സംഘികള്‍ ശ്രമിക്കുന്നതെന്നും ജല്‍ജസ് പറയുന്നു.
ആരെങ്കിലും മലപ്പുറത്ത് വന്ന് ഭക്ഷണം കിട്ടിയില്ലെങ്കില്‍ തന്നെ വിളിക്കണമെന്നും തന്റെ വണ്ടിയുമായെത്തി വീട്ടിലെത്തിച്ച് ഭക്ഷണം ഫ്രീ ആയി നല്‍കാമെന്ന ഉറപ്പും ജല്‍ജസ് നല്‍കുന്നുണ്ട്. ഇനി ഹോട്ടല്‍ കാണാത്തവരുണ്ടെങ്കില്‍ ജല്‍ജസിന്റെ 9947373767 എന്ന നമ്പരില്‍ വിളിച്ചുകൊള്ളാനുംജല്‍ജസ് വീഡിയോയില്‍ പറയുന്നുണ്ട്.
തിരൂരില്‍ ലീഗുകാര്‍ കാണിച്ച തെണ്ടിത്തരത്തിന് മലപ്പുറംകാരുടെ തലയില്‍ കയറേണ്ടെന്ന മുന്നറിയിപ്പും യുവാവ് നല്‍കുന്നുണ്ട്.വേങ്ങരയില്‍ മാത്രം നോമ്പ് കാലത്ത് മറ്റ് മാസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാല്‍ കൂടുതല്‍ ഹോട്ടലുകളുണ്ടെന്നും ഇദ്ദേഹം പറയുന്നു.