വിശ്വസിച്ചേ പറ്റു ഇതുമൊരു വീടാണ്…ഡച്ച് സിറ്റിയായ അല്‍മറെയിലാണ് ഈ അതിമനോഹര ഭവനം

ലോകത്തെവിടെയും വീടുകള്‍ കണ്ടാല്‍ നമുക്ക് മനസിലാക്കാനാവും അല്ലേ.. എന്നാല്‍ അങ്ങനെ മനസിലാക്കാന്‍ പറ്റാത്ത അവസ്ഥ വന്നാലോ അതെ അങ്ങനെ ഒരു വീടിനെക്കുറിച്ച് ചിന്തിച്ചു നോക്കു. മുകളിലെ ചിത്രം കണ്ടിട്ടൊരു പക്ഷെ വീടാണന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ നമുക്കല്‍പ്പം വിമുഖത കാണും എന്നാല്‍ അതുമൊരു വീടാണ്.

കല്ല്, ഇഷ്ടിക, മരത്തടികള്‍, സിമന്റ് ഷീറ്റുകള്‍ എന്നിവ കൊണ്ടൊക്കെ വീടിനു ചുവരൊരുക്കുന്നത് നാം കണിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വിഭിന്നമായി ഗ്ലാസില്‍ ചുവരൊരുക്കിയാലോ? നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും അല്പം ബുദ്ധിമുട്ട് കാണും. എന്നാല്‍ അങ്ങനെയും വീടുകള്‍ നിര്‍മ്മിക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ കാണുന്നത്.

ഡച്ച് സിറ്റിയായ അല്‍മറൈയിലാണ് കണ്ണാടിയില്‍ ചുവരുകളൊരുക്കിയ ഈ അതിമനോഹര വീടുള്ളത്. സ്വീഡിഷ് ആര്‍ക്കിടെക്റ്റായ ജോണ്‍ സെല്‍ബിങും, അനൗക്ക് വോഗലും ചേര്‍ന്നൊരുക്കിയതാണ് ഈ വീട്. എല്ലാം ഗ്ലാസില്‍ അണിയിച്ചൊരുക്കിയത് കൊണ്ട് വീട്ടിനകത്തെ കാര്യങ്ങള്‍ എല്ലാം പുറം ലോകം കാണില്ലേ എന്ന ആശങ്കയൊന്നും വേണ്ട. പുറത്തു നിന്നുള്ള ദൃശ്യങ്ങളെല്ലാം ഗ്ലാസില്‍ പ്രതിഫലിക്കുമെങ്കിലും അകത്തുള്ളതൊന്നും കാണാന്‍ കഴിയില്ലെന്നതാണ് വസ്തുത. എന്നാല്‍ പുറത്തു നിന്ന് വീട്ടില്‍ കയറാനുള്ള വാതിലും ഗ്ലാസില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.

ഇനി വീടിന്റെ ഉള്‍ഭാഗങ്ങള്‍ എല്ലാം നിര്‍മിച്ചിരിക്കുന്നതാകട്ടെ തടികള്‍ഉപയോഗിച്ചുള്ള മള്‍ട്ടി പ്ലസ് ചാനല്‍ കൊണ്ടാണ്. ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടി പണി കഴിപ്പിച്ചതാണ് ഈ വീട്. വീടിനു മുന്നില്‍ വിശാലമായ വനമാണുള്ളത് അതു കൊണ്ട് തന്നെ അവ ഗ്ലാസില്‍ പ്രതിഫലിക്കുമ്പോള്‍ കിട്ടുന്ന ദൃശ്യ ഭംഗിയാണ് വീടിനെ കൂടുതല്‍ മനോഹരമാക്കുന്നത്.