രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു; താത്കാലിക ജയിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍
മധ്യപ്രദേശില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയ്പൂരിലെത്തിയ രാഹുലിനെ മന്‍ദ്‌സോറിലെത്തുന്നതിന് മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ അതിര്‍ത്തിയിലെത്തിയ രാഹുല്‍ ഗാന്ധി മോട്ടോര്‍ സൈക്കിളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിരുന്നു.
പോലീസ് പുതുതായി തയാറാക്കിയ ചെക്ക്‌പോസ്റ്റിന് അരികില്‍ വെച്ചാണ് പോലീസ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. മോട്ടോര്‍ സൈക്കിള്‍ തടഞ്ഞതിനെ തുടര്‍ന്ന് കമല്‍ നാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളോടൊപ്പം നൂറ് മീറ്ററോളം നടന്ന് അതിര്‍ത്തിയില്ലെത്തിയെങ്കിലും പോലീസ് സംഘത്തെ തടഞ്ഞു. ബാരിക്കേഡ് ചാടി കടന്ന് രാഹുല്‍ ഗാന്ധി മന്‍ദ്‌സോറില്‍ പ്രവേശിച്ചെങ്കിലും പോലീസ് തള്ളി നീക്കി. പിന്നീട് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.