കോഴിക്കോട് നാളെയും ഹര്‍ത്താല്‍; ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു, പിന്തുണച്ച് ബിജെപി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ബി.എം.എസ്. ബി.ജെ.പി. ഹര്‍ത്താല്‍. ബി.എം.എസിന്റെ ഓഫിസ് സിപിഐഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ന്ന് ബി.ജെ.പിയും ഹര്‍ത്താലിനെ പിന്തുണച്ചു.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍. സി.പി.എം. ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച വെള്ളിയാഴ്ച്ചയും കോഴിക്കോട് ഹര്‍ത്താലായിരുന്നു. സി.പി.എം. നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അങ്ങിങ്ങ് അക്രമം ഉണ്ടായി.