മാറിടത്തിന് ഇരുമ്പുകവചം: ലൈംഗികാതിക്രമങ്ങളില്‍ നിന്ന് രക്ഷ തേടി അഫ്ഗാന്‍ യുവതിയുടെ പ്രതിഷേധം
ലോഹ രക്ഷാകവചം ധരിച്ച് തെരുവോരത്തു കൂടി യാത്ര ചെയ്ത് പ്രതിഷേധിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ യുവ കലാകാരി. സ്ത്രീകള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് തന്റെ ബുര്‍ക്കയ്ക്ക് മുകളില്‍ ലോഹത്തില്‍ തീര്‍ത്ത രക്ഷാകവചം കെട്ടി തെരുവോരങ്ങളിലൂടെനടന്നു നീങ്ങുന്നത്. എന്നാല്‍ നടന്നു പോകുമ്പോള്‍ കണ്ടു നില്‍ക്കുന്നവരെല്ലാം തുറിച്ചു നോക്കുണ്‍െങ്കിലും കുബ്ര കാദമിയ്ക്ക് അതൊന്നും ഒരു പ്രശ്‌നമേയല്ല. അഫ്ഗാന്‍ പോലൊരു രാഷ്ട്രത്തിലാണിതെന്നോര്‍ക്കണം.
ഒരിക്കല്‍ രക്ഷാകവചം ധരിച്ച് റോഡിലൂടെ കാദമി നടന്നുപോകുമ്പോള്‍ തന്നെ ഒരുകൂട്ടം പുരുഷന്മാര്‍ ഇവരെ കടന്നാക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു.അശ്ലീല ചിത്രങ്ങളും വീഡിയോയും കാദമിയുടെ ഫോണിലേക്ക് അയച്ച് ഇക്കൂട്ടര്‍ വിണ്ടും അവളെ അപമാനിച്ചു. ഭീഷണി സന്ദേശങ്ങളും കാദമിയുടെ ഫോണുകളിലേക്ക് നിരന്തരം വന്നു. ഒടുവില്‍ വീട് വിട്ട് മാറിതാമസിക്കേണ്ടിയും വന്നു ഈ അഫ്ഗാന്‍ യുവതിയ്ക്ക്.
കുട്ടിക്കാലത്തും കൗമാരത്തിലും പലരില്‍ നിന്നും മോശമായ പെരുമാറ്റം താന്‍ നേരിട്ടിണ്ടെന്നും, എന്റെ അടിവസ്ത്രങ്ങള്‍ ഇരുമ്പുറുകള്‍ കൊണ്ട് നിര്‍മ്മിച്ചതായിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.