ജനനേന്ദ്രിയത്തിന് തീ കൊളുത്തി; സംഭവം കടത്തിണ്ണയില്‍ അന്തിയുറങ്ങവെ.. (വീഡിയോ)

കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്നയാളുടെ  ജനനേന്ദ്രിയത്തിന് തീ കൊളുത്തി. കോടമ്പാക്കം രംഗരാജ പുരത്ത് ഇന്ത്യന്‍ ബാങ്കിന് സമീപമാണ് സംഭവം. മദ്യപാനികളായ അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം നാലാം തിയ്യതിയാണ് ജാഫര്‍ എന്ന 50കാരനാണ് ദുരനുഭവമുണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്.ശ്യാം, പുകഴേന്തി, രാജേഷ് എന്നിവരേയും പ്രായപൂര്‍ത്തിയാകാത്ത ഒരാളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ ഉറങ്ങുകയായിരുന്ന ജാഫറിന്റെ വസ്ത്രം മാറ്റി ജനനേന്ദ്രിയത്തിന് നേരെ ചൂട്ട് കത്തിച്ചു പിടിക്കുകയായിരുന്നു.

ജാഫര്‍ മദ്യലഹരിയില്‍ നിന്നുണര്‍ന്നെങ്കിലും് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പരിഭ്രമിച്ചു. ജനനേന്ദ്രിയത്തിന് തീ വെച്ച ശേഷം പൈപ്പ് ഉപയോഗിച്ച് ജാഫറിനെ മര്‍ദ്ദിക്കുകയും ചെയ്തു. തീയിടുന്നതിന്റേയും മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. അക്രമികളില്‍ ഒരാള്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

വീഡിയോ കാണാം