ഗര്‍ഭിണികളേ ഒരു നിമിഷം കേന്ദ്രസര്‍ക്കാര്‍ ഉപദേശമിതാ… ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ബുക്ക്‌ലറ്റ് കേന്ദ്രം പുറത്തിറക്കി

രാജ്യത്തെ ആയുഷ് മന്ത്രാലയം ഗര്‍ഭിണികള്‍ക്കുള്ള ഉപദേശങ്ങളടങ്ങിയ ബുക്ക്‌ലറ്റ് പുറത്തിറക്കി. ഗര്‍ഭിണികള്‍ക്കുള്ള ഉപദേശങ്ങളുമായാണ് കേന്ദ്രസര്‍ക്കാറിന്റെ പുത്തന്‍ നീക്കം. നിരവധി വിചിത്രമായ ഉപദേശങ്ങളാണ് ബുക്ക്‌ലറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നതാണ് പ്രത്യേകത.

മാംസഭക്ഷണവും ലൈംഗികബന്ധവും ഗര്‍ഭിണികള്‍ ഒഴിവാക്കണമെന്നും മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശമുണ്ട്.

ഉപദേശങ്ങള്‍ വിശദമായി വായിക്കാം

മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കിയിടുക. നല്ല ആളുകള്‍ക്കൊപ്പം മാത്രമേ സമയം ചെലവഴിക്കാവൂ. ആത്മീയചിന്തകളില്‍ മുഴുകുന്നതും നല്ലതാണ്. ഇത് ഗര്‍ഭപാത്രത്തിലെ കുട്ടിയേയും സ്വാധീനിക്കും.

ശ്രേഷ്ഠരായ ആളുകളുടെ ജീവചരിത്രങ്ങള്‍ വായിക്കണം. ഭോഗം, കാമം, ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും ഗര്‍ഭിണികള്‍ ശാന്തരായി ഇരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉപദേശത്തിലുണ്ട്.

കൂടെ നിര്‍ത്താന്‍ ശശികലപക്ഷം ഓഫര്‍ ചെയ്തത് 6 കോടി ; പത്തുകോടി വാങ്ങിയവരും കുട്ടത്തില്‍, ഒളിക്യമറയില്‍ കുടുങ്ങി എംഎല്‍എ

എന്നാല്‍ ഉപദേശങ്ങളിലെ പലതും അടിസ്ഥാനരഹിതമാണെന്നാണ് വിഗ്ധരുടെ അഭിപ്രായം. ഗര്‍ഭിണികള്‍ കരുതലോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ സാധാരണയായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
അതുപോലെ ഭക്ഷണത്തിലും പ്രത്യേക നിയന്ത്രണങ്ങള്‍ ആവശ്യമില്ല. ഗര്‍ഭിണി സന്തോഷിക്കാന്‍ ഇതു ചെയ്യുക എന്ന് പറയുന്നത് തെറ്റാണെന്നും അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയാണ് വേണ്ടതെന്നുമാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.