ബ്രിട്ടന്‍ കെഎംസിസി ഇഫ്താര്‍ സംഗമം ലണ്ടനില്‍ നടന്നു

ബ്രിട്ടന്‍ കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി ഇഫ്താര്‍ മീറ്റ് ലണ്ടനിലെ ഈസ്‌റ് ഹാമില്‍ ഞായറാഴ്ച നടന്നു. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്തു.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുള്ള പ്രവാസി പങ്കാളിത്തം ഈദ് മീറ്റ് വ്യത്യസ്തമാക്കി. റംസാന്‍ മനുഷ്യ ഹൃദയങ്ങളെ സ്‌നേഹവും നന്മയും ആത്മ വിശുദ്ധിയും കൂടുതല്‍ കൈവരിക്കാന്‍ സജ്ജമാക്കുന്ന മാസമാണ് അതുകൊണ്ടു തന്നെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നന്മയുടെ സഹായത്തിന്റെ മേഖലകള്‍ തുറന്നിടുകയാണ് റംസാന്‍ അതിനെ പൂര്‍ണ്ണ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ തയാറാവണമെന്നു കെഎംസിസി റംസാന്‍ സന്ദേശം നടത്തി.

ബ്രിട്ടന്‍ കെഎംസിസി ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി റംസാന്‍ കിറ്റ് കളക്ഷനും നടത്തി. അസൈനാര്‍ കുന്നുമ്മല്‍, സഫീര്‍ എന്‍ കെ, കരീം മാസ്റ്റര്‍, നുജൂം എറീലോട്ട്, അഹമ്മദ് അരീക്കോട്, സൈദലവി, മുസ്തഫ വെമ്ബ്ലി, മൊയ്ദീന്‍ വെമ്ബ്ലി, കരീം ദാറുല്‍ ഹുദാ, സുബൈര്‍ കവ്വായി സുബൈര്‍ കോട്ടക്കല്‍ എന്നിവര്‍ നേത്യുത്വം നല്‍കി.