സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ സമരം അവസാനിച്ചു; 50% ഇടക്കാലാശ്വാസം നല്‍കാന്‍ മന്ത്രി തലചര്‍ച്ചയില്‍ ധാരണ
തൃശൂരില്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. 50% ഇടക്കാല ആശ്വാസം നല്‍കാന്‍ ധാരണയായതോടെയാണ് സമരം പിന്‍വലിച്ചത്. അടിസ്ഥാന ശമ്പളത്തിന്റെ 50%മാണ് മാനേജ്‌മെന്റ് നല്‍കുക.
മന്ത്രി എ.സി. മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മാനേജ്‌മെന്റുമായി സമവായം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം ഉറപ്പാക്കുമെന്നും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.