വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരള സെന്‍ട്രല്‍ സോണ്‍ ഇഫ്താര്‍ സംഗമം അവിസ്മരണീയമായി
നന്മയെ മുറുകെ പിടിച്ചു ഒരുമിച്ചു കൈകോര്‍ക്കാന്‍ എത്തിച്ചേര്‍ന്ന സൗഹൃദവലയം ആയിരുന്നു എറണാംകുളം സെനറ്റ് ഹോട്ടലില്‍ ഇന്നലെ എത്തിച്ചേര്‍ന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍. ഉശിരും ഊര്‍ജവും പകര്‍ന്നു ഗ്ലോബല്‍ ജോയിന്‍ കോ ഓഡിനേറ്റര്‍ ഷൌക്കത്ത്, പ്രോഗ്രാം കണ്‍വീനര്‍ സിദ്ധിക്ക് തുടങ്ങുയവരുടെ വിസ്മരിക്കാനാവാത്ത പ്രവര്‍ത്തനങ്ങലായിരുന്നു സംഗമത്തിന് പിന്നില്‍.
സൗദിയില്‍ നിന്നും പറന്നിറങ്ങിയത് ഈ കൂട്ടായ്മയിലേക്ക് എന്ന പോലെ–ഉച്ചയ്ക്ക് ശേഷം വീട്ടില്‍ എത്തിയ ഉടനെ ഇഫ്താര്‍ സംഗമ വേദിയില്‍ ഓടിയെത്തിയ ഫൈസല്‍ വെള്ളാഞ്ഞി, കൂട്ടായ്മക്ക് മാറ്റ് കൂട്ടി ഒരുമിച്ചെത്തിയ തൃശൂര്‍ ജില്ലയിലെ ഏതാണ്ട് മുഴുവന്‍ ഡയിംഫ് അംഗങ്ങള്‍, അല്പം വൈകിയെങ്കിലും ആവേശമൊട്ടും ചോരാതെ നജീബ് ഖാന്‍, സ്വന്തം ജോലി തിരക്കിനിടയിലും സൗഹൃദം പങ്കിടാന്‍ എത്തിയ മലയാളി മാഗസിന്റെ ഗ്ലോബല്‍ കോഡിനേറ്റര്‍ ബിജു ആലുവ.
സണ്ണി, ബിജു, ജില്ലാ അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നു വന്നവരെ ചേര്‍ത്തു പിടിച്ചു wmf ന്റെ സ്വന്തമാക്കിയ നേതൃ സ്ഥാനീയര്‍ പ്രസിഡന്റ് രാജു, സെക്രട്ടറി ഹേമ ബിജു, ജോ. സെക്രട്ടറി ഷീല നെല്‍സണ്‍, ദുര്‍ഗ മദനന്‍, സംഘാടക പാടവത്തിന്റെ മുഴുവന്‍ മിടുക്കുമായി തൃശ്ശൂര്‍ കൂട്ടായ്മയെ എത്തിച്ച സിന്ധു സജീവ്, സ്വര്‍ണ്ണത്തിനു സുഗന്ധം എന്ന പോലെ നര്‍മ്മ സാമ്രാട്ട് രാജാസാഹിബ് തുടങ്ങിയവരും സ്നേഹസംഗമത്തിന്റെ നിറച്ചാര്‍ത്തതായി.
അക്ഷരാര്‍ത്ഥത്തില്‍ സെന്‍ട്രല്‍ സോണിന്റെ ഇഫ്താര്‍ വേദി മനസ്സില്‍ നിറഞ്ഞു പെയ്ത സ്‌നേഹ മഴയായിരുന്നു. വളരെ ചെറിയൊരു പരിപാടി ഏറ്റവും മനോഹരമാക്കിയതിന്, മനസില്‍ മായാത്ത ആഹ്ലാദം നിറച്ചതിന്…