മൂന്നാര്‍ യോഗം സംബന്ധിച്ച് സിപിഐയ്ക്ക് അറിയില്ലെന്ന് കാനം രാജേന്ദ്രന്‍; സിപിഎം മാത്രമല്ല സര്‍ക്കാരെന്നും കാനം
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് സി.പി.ഐയ്ക്ക് അറിയില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐയ്ക്കു ക്ഷണം ലഭിച്ചിട്ടുമില്ല. വിളിക്കാത്ത യോഗത്തിന് റവന്യൂമന്ത്രി എന്തിനു പോകണമെന്നും ചോദിച്ച് സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് കാനം നടത്തിയിരിക്കുന്നത്.
ഏത് യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരമേ തീരുമാനം എടുക്കാന്‍ കഴിയു. മറിച്ചുള്ള തീരുമാനത്തെ കോടതിയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. മാത്രമല്ല സര്‍ക്കാര്‍. പാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന തരത്തിലല്ല ഉദ്യോഗസ്ഥരെ മാറ്റേണ്ടതെന്നും കാനം പറഞ്ഞു.