ജീവനു തുല്ല്യം സ്‌നേഹിക്കുന്ന മകള്‍ക്കുവേണ്ടി ശവക്കുഴിയൊരുക്കി പിതാവ്; ആ കുടുബം കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഇവിടെ

മന:സാക്ഷി മരവിക്കാത്തവര്‍ക്ക് കണ്ണ് ഈറനണിയാതെ ഈ കഥ കേട്ടിരിക്കാനാവില്ല. ജീവനു തുല്ല്യം സ്‌നേഹിക്കുന്ന തന്റെ മകള്‍ക്ക് അവള്‍ ജീവനോടെയിരിക്കുമ്പോള്‍ തന്നെ ശവക്കുഴി ഒരുക്കിയിരിക്കുകയാണ് ഒരു അച്ഛന്‍. തന്റെ മകള്‍ക്കൊപ്പം ഈ അച്ഛനും അധിക സമയവും ചെലവിടുന്നതും ഇവിടെ തന്നെ.

ചൈനയിലെ സിഷുവാന്‍ പ്രവിശ്യയിലാണ് സംഭവം. ഴാങ് ലിയോങ് എന്ന പിതാവാണ് ഗുരുതര രോഗം ബാധിച്ച തന്റെ മകള്‍ക്കു വേണ്ടി ശവക്കുഴിയൊരുക്കിയത്. അപൂര്‍വ്വം ആളുകളില്‍ മാത്രം കണ്ടു വരുന്ന ബ്ലഡ് ഡിസോര്‍ഡറാണ് കുട്ടിയെ അലട്ടുന്നത്. തന്നാലാവുന്ന വിധം നിരവധി ചികിത്സകള്‍ക്കായി കുട്ടിയെ വിധേയമാക്കിയെങ്കിലും ജീവന്‍ സംരക്ഷിക്കാന്‍ യാതൊരു വഴിയുമില്ലെന്നാണ് ഴാങ് പറയുന്നത്.

ഇനിയും ചികിത്സിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഴാങ് നിറകണ്ണുകളോടെ പറയുന്നു. എല്ലാ ദിവസവും കുഞ്ഞുമായി ശവക്കുഴിയില്‍ എത്തും. എന്നാല്‍ എന്തിനാണ് അവിടെ നിത്യവും സന്ദര്‍ശിക്കുന്നത് എന്നു മനസിലാക്കാനുള്ള പ്രായം അവള്‍ക്കായിട്ടില്ലല്ലോ. കളിപ്പാട്ടങ്ങളുമായി കളിച്ച് ചിരിച്ച് അവള്‍ ആ മാതാപിതാക്കള്‍ക്കൊപ്പം ഇരിക്കും. കാരണം അച്ഛനും അമ്മയും ഒപ്പമുള്ളപ്പോള്‍ അവള്‍ക്ക് ഏതിടവും സ്വര്‍ഗമാകുമല്ലോ. ഇനി എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഴാങിനോടു ചോദിച്ചാല്‍ അതിനും മറുപടിയുണ്ട്. ‘അവള്‍ ഭാവിയില്‍ വിശ്രമിക്കേണ്ടത് ഇവിടെയല്ലേ. അതു കൊണ്ട് അവള്‍ക്ക് ഈ സ്ഥവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. അതിനായി ഇങ്ങനെ ചെയ്‌തേ മതിയാകു’ നിറകണ്ണുകളുമായി അയാള്‍ പറയും.

ഒരു കര്‍ഷകനായ ഴാങ് തന്റെ സമ്പാദ്യമെടുത്തും, കടം വാങ്ങിയുമെല്ലാമായി ഇതുവരെ അവളെ പൊന്നു പോലെ നോക്കി ഇനി ഒരു ചികിത്സയ്ക്ക് തങ്ങള്‍ക്കാവില്ലെന്ന് അയാള്‍ തുറന്നു സമ്മതിക്കുന്നു. ഇനി തങ്ങളുടെ നിസഹായാവസ്ഥ മനസിലാക്കി ആരെങ്കിലും സഹായത്തിനെത്തും എന്ന പ്രതീക്ഷയിലാണ് ഴാങും ഭാര്യയും.

വീഡിയോ കാണാം