‘പോലീസിനെ ഒക്കെ വിളിച്ചിട്ട് വല്ല കാര്യവും ഉണ്ടോ’ കാര്യമുണ്ടെന്ന് മനസിലായതായി മാളവിക
പോലീസിനെ നമ്മുടെ സഹായത്തിനു വിളിച്ചിട്ട് ഒരു കാര്യവുമില്ലെന്നു പറയുന്നവരാണ് മലയാളികളില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് മാളവിക ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്.
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുളള യാത്രാമധ്യേ തോട്ടപ്പള്ളി ഒറ്റപ്പന റോഡില്‍ വച്ചുണ്ടായ സംഭവമാണ് മാളവിക വിവരിക്കുന്നത്.സമയം രാത്രി പത്തുമണി ആയിരുന്നു. യാത്ര തരക്കേടില്ലാത്ത സ്പീഡിലായിരുന്നു. റോഡില്‍ പ്ലാസ്റ്റിക്ക് കവറില്‍ മാലിന്യം നിറച്ചിട്ടതു പോലെ എന്തോ കണ്ടു. വാഹനത്തിനു തൊട്ടു മുന്നില്‍ ഉണ്ടായിരുന്ന കെ.എസ്. ആര്‍.ടി. അതിനു മുകളിലുടെ കടന്നു പോയി. തുര്‍ന്ന് മാളവിക സഞ്ചരിച്ച കാറും മുന്നോട്ടു നീങ്ങി എന്നാല്‍ റോഡില്‍ കിടന്ന വസ്തു വാഹനത്തിന്റെ അടി ഭാഗത്ത് ഇടിക്കുകയും പുക പുറത്തു വരികയും ചെയ്‌തെന്ന് മാളവിക പറയുന്നു.
തുടര്‍ന്ന് ഹൈവേ പട്രോളിങ്ങിലുള്ള പോലീസിന്റെ ടോള്‍ഫ്രീ നമ്പറില്‍ സഹായത്തിനായി വിളിച്ചു. സ്ഥവും പറഞ്ഞു. അവര്‍ വേറെ നമ്പര്‍ തന്നു അതില്‍ വിളിച്ചു രണ്ടു മിനുട്ടിനുള്ളില്‍ മൂന്നു പോലീസുകാരടങ്ങുന്ന സംഘം സ്ഥത്തെത്തി. തുടര്‍ന്ന് വാഹനത്തിനടിയില്‍ പെട്ടത് പുറത്തെടുത്തെന്നും അത് ഏതോ വലിയ വാഹനത്തിന്റെ എയര്‍ ഫില്‍ട്ടര്‍ ആയിരുന്നെന്നും മാളവിക പറയുന്നു. എന്നാല്‍ തുര്‍ന്ന് പോലീസുകാര്‍ വാഹനത്തിന് കേടുപാട് പറ്റിയോ എന്ന് പരിശോധിക്കുകയും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയെന്നും എഫ്.ബിയില്‍ കുറിക്കുന്നു.
കണ്‍ട്രോള്‍ റൂമിലേയ്ക്ക വിളിക്കുന്ന സമയം പ്രദേശവാസി ‘പോലീസിനെ ഒക്കെ വിളിച്ചിട്ട് വല്ല കാര്യവും ഉണ്ടോ’ എന്നു ചോദിച്ചതായും എന്നാല്‍ സംഭവ ശേഷം പോലീസിനെ വിളിച്ചാലും കാര്യമുണ്ടെന്ന് മനസിലായതായും പോസ്റ്റില്‍ പറയുന്നു.
എഫ്.ബി. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം