പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ തിരക്കിട്ടോടണ്ട; അവസാന തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്
പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നും വ്യാപകമായ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത വലിയ ആശങ്കയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ജൂലൈ ഒന്നിന് മുമ്പ് ഇതിന് സാധിച്ചില്ലെങ്കിലും തിരക്ക് കൂട്ടേണ്ട കാര്യമില്ലെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരം.
ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിന് ജൂലൈ ഒന്ന് എന്നത് അവസാന തീയ്യതിയായി നിശ്ചയിച്ചിട്ടില്ല എന്നതാണ് സത്യം.
ജൂണ്‍ അവസാനമായതോടെ ആളുകള്‍ തിക്കിട്ട് ഇതിന് ശ്രമിക്കുന്നതിനാല്‍ പലപ്പോഴും വെബ്‌സൈറ്റ് തകരാറുകള്‍ ഉണ്ടാകുന്നുമുണ്ട്. ഇതിനാല്‍ ആശങ്കപ്പൈടേണ്ട എന്നാണ് നികുതി വകുപ്പ് അറിയിക്കുന്നത്.
ആധാര്‍ കാര്‍ഡുള്ളവര്‍ അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് ജൂലൈ ഒന്നു മുതലാണ് നിര്‍ബന്ധമാവുന്നത്. ഫലത്തില്‍ നിലവിലെ കേന്ദ്ര ഉത്തരവ് പ്രകാരം ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍ കാര്‍ഡുകള്‍ അസാധുവാകില്ല. ജുലൈ ഒന്നു മുതല്‍ ഇത് നിര്‍ബന്ധമായി മാറും. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.